Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ഇ​ൽ ഒ.​ഐ.​സി.​സി...

ഹാ​ഇ​ൽ ഒ.​ഐ.​സി.​സി ഗ്രാ​ൻ​ഡ്​ ഫാ​മി​ലി മീ​റ്റും മെം​ബ​ർ​ഷി​പ് വി​ത​ര​ണ​വും

text_fields
bookmark_border
ഹാ​ഇ​ൽ ഒ.​ഐ.​സി.​സി ഗ്രാ​ൻ​ഡ്​ ഫാ​മി​ലി മീ​റ്റും മെം​ബ​ർ​ഷി​പ് വി​ത​ര​ണ​വും
cancel

ഹാ​ഇ​ൽ: ഒ.​ഐ.​സി.​സി ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ്​ ഫാ​മി​ലി മീ​റ്റും മെം​ബ​ർ​ഷി​പ് വി​ത​ര​ണോ​ദ്​​ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. ജീ​വ​കാ​രു​ണ്യ, ആ​രോ​ഗ്യ, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഹാ​ഇ​ൽ ഉ​ഖ്ത​യി​ലെ ഹ​യാ​ത്ത് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി കു​ടും​ബ​ങ്ങ​ള​ട​ക്കം ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. മൈ​ലാ​ഞ്ചി​യി​ട​ൽ മ​ത്സ​ര​വും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ ഖൈ​ദ​ർ അ​ലി ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​ര ജേ​താ​വും സൗ​ദി​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന മെം​ബ​ർ​ഷി​പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ആ​ദ്യ വി​ത​ര​ണ ഉ​ദ്​​ഘാ​ട​നം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​ആ​തു​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ, നി​സാം അ​ലി പാ​റ​ക്കാ​ട്ട്, ഡോ. ​ദി​വാ​ൻ, അ​ലി മു​ഹ​മ്മ​ദ്​ സെ​വ​ൻ ഇ​ല​വ​ൻ, രാ​ഖി അ​സ്റാ​ർ, ആ​ദം അ​ലി, ബി​ൻ​സി സാ​മു​വ​ൽ, സ​ക്കീ​ർ പ​ത്ര, അ​ഫ്സ​ൽ കാ​യം​കു​ളം, ഷെ​രി​ഫ് അ​ഞ്ച​ൽ, നൗ​ഫ​ൽ ലു​ലു, മ​നോ​ജ്‌ സി​റ്റി ഫ്ല​വ​ർ, ജം​ഷി​ർ മു​ഹ​മ്മ​ദാ​ലി തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​പ്പു എ​സ്​​റ്റേ​റ്റു​മു​ക്ക്, ഹ​ർ​ഷ​ദ് ന​വോ​ദ​യ, ബി​ൻ​സി സാ​മു​വ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സാ​ബു തി​രു​വ​ന​ന്ത​പു​രം സ്വാ​ഗ​ത​വും സ​ദ​ഖ​ത്ത് വ​ള്ളി​കു​ന്നം ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് നൂ​ഹ് ബി​മാ​പ്പ​ള്ളി, ആ​ശ എ​ന്നി​വ​ർ ന​യി​ച്ച സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaGrand Family Meet
News Summary - Hail OICCC Grand Family Meet and Membership Distribution
Next Story