അടുത്ത വർഷം മുതൽ ഹാജിമാരുടെ എമിഗ്രേഷൻ നടപടികൾ ഇന്ത്യയിൽ പൂർത്തിയാക്കാനാവും
text_fieldsജിദ്ദ: അടുത്ത വർഷം മുതൽ ഇന്ത്യൻ ഹാജിമാരുടെ മുഴുവൻ എമിഗ്രേഷൻ നടപടികളും ഇന്ത്യയിലെ എംബാർക്കേഷൻ പോയൻറുകളിൽതന്നെ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു. ഇതു സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് ബിന്ദൻ ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു. ഇൗ വർഷം ക്വാലാലംപൂരിൽ പരീക്ഷിച്ച് വിജയിച്ച രീതി അടുത്ത വർഷം മുതൽ ഇന്ത്യക്കും അനുവദിക്കും. അതിനുള്ള നടപടികൾ ഇന്ത്യൻ ഹജ്ജ് മിഷൻ തുടങ്ങിയതായും സി.ജി അറിയിച്ചു. ഹജ്ജ് വളൻറിയർമാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽനിന്നുള്ള 1,70,000ത്തോളം വരുന്ന ഹാജിമാർക്ക് ഇതിെൻറ ഗുണം ലഭിക്കും.
കഴിഞ്ഞ വർഷം മുതൽ ഇ-വിസ സംവിധാനം ഏർപ്പെടുത്തിയത് ഹാജിമാരുടെ യാത്രനടപടികൾ എളുപ്പമാക്കിയതായി കോൺസൽ ജനറൽ പറഞ്ഞു. സൗദി അധികൃതർക്ക് ഇന്ത്യയുടെ ഡിജിറ്റൽവത്കരണ നടപടികളിൽ വലിയ മതിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് സീസണിൽ ജിദ്ദ വിമാനത്താവളത്തിൽ ഹാജിമാർക്ക് എമിഗ്രേഷൻ നടപടികൾക്കായി ഏറെനേരം കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ സഹായിക്കുന്നതാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.