ഹജ്ജിന് നാളെ സമാപനം
text_fieldsമിന: 23 ലക്ഷത്തിലേറെ തീർഥാടകർ പെങ്കടുത്ത ഇൗ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച ഒൗപചാരിക സമാപനം. പിശാചിെൻറ പ്രതീകമായ സ്തൂപങ്ങളിൽ കല്ലെറിയുന്ന ചടങ്ങ് പുേരാഗമിക്കുകയാണ്. കർമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച മഗ്രിബിനു മുമ്പ് പകുതിയിലേറെ ഹാജിമാർ മിനായോട് വിടപറയും. ബാക്കിയുള്ളവർ ദുൽഹജ്ജ് 13 വരെ തമ്പിൽ താമസിച്ച് കർമങ്ങൾ പൂർത്തിയാക്കും.
മിനായിൽനിന്ന് മടങ്ങുന്നവർ ഹറമിൽ പോയി കഅ്ബ പ്രദക്ഷിണം ചെയ്യുന്നതോടെയാണ് ഹജ്ജ് പൂർത്തിയാവുക. അവസാന ഘട്ടത്തിൽ കർമങ്ങൾ പൂർത്തിയാക്കാൻ തിരക്ക് കൂടുമെന്നതിനാൽ ഹാജിമാർക്ക് സമയം ക്രമീകരിച്ച് നൽകിയിട്ടുണ്ട്. മക്കയോട് വിടപറഞ്ഞ് മദീനയിൽ പ്രവാചകെൻറ ഖബറിടവും മസ്ജിദുന്നബവിയും സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ് ഹാജിമാർ. ജിദ്ദവഴി സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ തീർഥാടകരുടെ മദീന സന്ദർശനം സെപ്റ്റംബർ എട്ടിന് തുടങ്ങുമെന്ന് ഹജ്ജ് കോൺസൽ അറിയിച്ചു. ആദ്യഘട്ടത്തിൽ മദീനവഴി വന്നവർ ഇൗ മാസം ആറുമുതൽ നാട്ടിലേക്ക് തിരിക്കും.
ഇൗ വർഷം 23,52,122 പേർ ഹജ്ജ് നിർവഹിച്ചതായി സൗദി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു. ഇതിൽ 17,52,014 പേർ വിദേശികളാണ്. 6,00,108 പേർ ആഭ്യന്തര തീർഥാടകരാണ്. 13,34,080 പുരുഷന്മാരും 10,18,042 വനിതകളുമാണ് ഹജ്ജിൽ പെങ്കടുത്തത്. ഹജ്ജിെൻറ പ്രധാന ഘട്ടങ്ങളെല്ലാം സുരക്ഷിതമായി പൂർത്തിയായതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ സുൽത്താൻ അൽതുർക്കി പറഞ്ഞു. അറഫ, മിന നടപടികൾ അപകടരഹിതമായി പൂർത്തിയായി. 23 ലക്ഷത്തിലധികം പേരുടെ ഒരുമിച്ചുള്ള നീക്കങ്ങൾ ഏറെ അപകട സാധ്യതയുള്ളതാണ്. എന്നാൽ, ഇതുവരെ കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.