ശാന്തം ഇൗ മനുഷ്യസാഗരം
text_fieldsമക്ക: ശാന്തമായ കടൽ പോലെ അറഫയിൽ മനഷ്യമഹാസാഗരം. പല ദേശക്കാർ, വർണക്കാർ, ഭാഷക്കാർ കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ, ശക്തർ, അശക്തർ എല്ലാവരും ദൈവത്തിെൻറ ദർബാറിൽ അച്ചടക്കത്തോടെ നിന്നു പ്രാർഥിച്ചു. കിലോമീറ്ററുകൾ ദൂരത്തിൽ ഒരേ വസ്ത്രവും മനസുമായി നീണ്ടു പരന്നുകിടന്ന സാഗരം. സുവാർത്തകളല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് കേൾക്കേണ്ടി വന്നില്ല. എല്ലാവരുടെയും മുഖത്ത് ശാന്തിയും സാമാധാനവും. ചൂടിെൻറ കാഠിന്യമുണ്ടായിരുന്നു. പക്ഷെ ഭക്തിയുടെ നിറവിൽ ഹാജിമാർ അത് തരണം ചെയ്തു.
രാവിലെ പത്ത് മണിയോടെ ഇന്ത്യൻ ഹാജിമാർക്ക് അറഫയിലെത്താനായി. കിടപ്പുരോഗികളായ 50 പേർ ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നു. അവരെയെല്ലാം ആംബുലൻസുകളിൽ അറഫയിലെത്തിച്ചു. അംബാസഡർ അഹമ്മദ് ജാവേദിെൻറയും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിെൻറയും ഹജ്ജ് കോൺസൽ ഷാഹിദ് ആലമിെൻറയും നേതൃത്വത്തിലായിരുന്നു ഇന്ത്യൻ ഹാജിമാരുടെ മേൽനോട്ടം.
ഞായറാഴ്ച മഴ പെയ്തതിനാൽ അൽപം വൈകിയാണ് അറഫ നീക്കം തുടങ്ങിയതെങ്കിലും ഉച്ചക്ക് മുെമ്പ എല്ലാവരും അറഫയിലെത്തി. മശാഇർ മെേട്രായിലാണ് 68000 ഹാജിമാർ യാത്ര ചെയ്തത്. ബാക്കിയുള്ളവർക്ക് ബസ് യാത്രയായിരുന്നു. അറഫയിൽ മികച്ച ടെൻറുകൾ ലഭിച്ചതായി ഇന്ത്യൻ ഹാജിമാർ പറഞ്ഞു.
മഗ്രിബോടെ ഹാജിമാർ മുസ്ദലിഫയിൽ എത്തി. അവിടെ ആകാശച്ചോട്ടിൽ വിശ്രമം. ഹജ്ജിെൻറ ഏറ്റവും പ്രധാനകർമം ഭംഗിയായി നിർവഹിക്കാനായതിെൻറ ചാരിതാർഥ്യത്തിലായിരുന്നു ഒാരോ തീർഥാടകനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.