ഹജ്ജ്, ഉംറ സേവനത്തിന് ‘അജോഡ’യുമായി കരാർ
text_fieldsജിദ്ദ: ഹോട്ടൽ, യാത്ര ഒാൺലൈൻ ബുക്കിങ് രംഗത്തെ പ്രമുഖ കമ്പനിയായ ‘അജോഡ’യുമായി ഹജ്ജ് ഉംറ മന്ത്രാലയം ധാരണയിൽ ഒപ്പുവെച്ചു.
ഹോട്ടൽ, യാത്ര ബുക്കിങ് മേഖലയിലെ സാേങ്കതിക, മാർക്കറ്റിങ് സൗകര്യങ്ങളും പരിചയവും വിഭവങ്ങളും ഉപയോഗപ്പെടുത്തുന്നതിനാണിത്. വിഷൻ 2030െൻറ ഭാഗമായി 30 ദശലക്ഷം ഉംറ തീർഥാടകരെ വർഷത്തിൽ സ്വീകരിക്കുന്നതിെൻറ മുന്നോടിയായാണ് ഹോട്ടൽ, യാത്ര രംഗത്ത് നൂതന സംവിധാനങ്ങൾ ഹജ്ജ് മന്ത്രാലയം ഉപയോഗപ്പെടുത്തുന്നത്. ഹജ്ജ് മന്ത്രിയുടെ ഒാഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദനും അജോഡ കമ്പനി പ്രോഗ്രാമിങ് വൈസ് പ്രസിഡൻറ് ഡാമിൻ ഫീറഷുമാണ് ഒപ്പുവെച്ചത്. ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുൽ ഫതാഹ് മുശാത് സന്നിഹതനായിരുന്നു. അജോഡ ഇ സംവിധാനത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകർക്ക് യാത്ര, ഹോട്ടൽ ബുക്കിങ് സേവനങ്ങൾ ഒരുക്കാനാണ് ധാരണ. ഹജ്ജ് മന്ത്രാലയം അംഗീകരിച്ച ഹോട്ടലുകളിലായിരിക്കും താമസ സൗകര്യം.
പദ്ധതി നടപ്പിലാക്കുന്നതോടെ വിവിധ ഭാഷക്കാരും ദേശക്കാരുമായ ആളുകൾക്ക് താമസ, യാത്ര ബുക്കിങ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഹജ്ജ് ഉംറ തീർഥാടകരുടെ യാത്ര, താമസബുക്കിങ് നടപടികൾ കൂടുതൽ നവീകരിക്കാനാണ് ഹജ്ജ് മന്ത്രാലയം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തീർഥാടകരുടെ വർധനവ് കണക്കിലെടുത്താണിത്. വിവിധ വകുപ്പുകളുംവിദഗ്ധരായ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹോട്ടലുകളിൽ തന്നെ തീർഥാടകർക്ക് യാത്രാ നടപടികൾ പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.