ഹാജിമാർക്ക് തിരിച്ചുപോക്കിനിടെ എക്സിബിഷൻ
text_fieldsജിദ്ദ: ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോകുന്നവർക്ക് സൗദി സാംസ്കാരിക പൈതൃകങ്ങളും ചരിത ്രവും പരിചയപ്പെടുത്താൻ എക്സിബിഷനും. വിമാനത്താവളങ്ങളിലെത്തുംമുമ്പ് മടക്കയാ ത്ര നടപടികൾ നേരേത്ത പൂർത്തിയാക്കുന്നതിനൊരുക്കിയ ‘ഇയാബ്’ പദ്ധതിക്കു കീഴിലെ ത ീർഥാടകർക്കാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്. 1000 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പ്രദർശന ഹാൾ. പരമ്പരാഗത വാദ്യമേളങ്ങളോടെയാണ് തീർഥാടകരെ ഹാളിലേക്ക് സ്വീകരിക്കുന്നത്. പ്രധാന ഹാളിലേക്ക് കടക്കുന്നതിനുമുമ്പ് സൗദി ഭരണകൂടം ഹജ്ജ് തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ പരിചയപ്പെടുത്തുന്നതിന് ചുവർ ഫോേട്ടാകളും വിഡിയോ പ്രദർശനങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ഇരുഹറമുകളിലും മശാഇറുകളിലും ഇതുവരെ നടപ്പാക്കിയതും നടപ്പാക്കിവരുന്നതുമായ പദ്ധതികളും പരിചയപ്പെടുത്തുന്നുണ്ട്.
വിശ്രമഹാളിന് വശങ്ങളിലാണ് രാജ്യത്തെ വിവിധ മേഖലകളിലെ പുരാവസ്തുക്കളെക്കുറിച്ച വിവരണം നൽകുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സൗദി പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പഴയ സൂഖും സൗദി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന 12 കടകളും സ്ഥലത്തുണ്ട്. സൂഖിലെത്തുന്ന തീർഥാടകരെ പരമ്പരാഗത സൗദി വസ്ത്രം ധരിച്ച കുട്ടികളാണ് സ്വീകരിക്കുന്നത്. സൗദി കുടുംബ ഉൽപന്നങ്ങൾ, നാടൻ ഭക്ഷണങ്ങൾ എന്നിവയുടെ സ്റ്റാളുകളും ക്ലിനിക്, ഫോേട്ടാ കോർണർ, നമസ്കാരസ്ഥലം എന്നിവയും പ്രദർശനഹാളിലുണ്ട്.
ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര നടപടികൾ എളുപ്പമാക്കുന്നതിന് പരീക്ഷണമെന്നോണം ആദ്യമായാണ് ഇയാബ് എന്നു പേരിട്ട പദ്ധതി സിവിൽ ഏവിയേഷനു കീഴിൽ നടപ്പാക്കുന്നത്. ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഏകദേശം 30,000ത്തോളം തീർഥാടകർക്കാണ് ഇൗ വർഷം ഇയാബ് സേവനം ലഭിക്കുക. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം വഴി 16,500 തീർഥാടകരും മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം വഴി 13,500 ഹാജിമാരും ഇൗ സേവനത്തിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.