റിയാദ് ഐ.സി.എഫ് ഹജ്ജ് തീർഥാടകർക്ക് യാത്രയയപ്പ് നൽകി
text_fieldsറിയാദ്: ഹജ്ജിനായി റിയാദിൽനിന്നും പുറപ്പെടുന്നവർക്ക് ഐ.സി.എഫ് റിയാദ് ഘടകം യാത്രയയപ്പ് നൽകി. വിവിധ ഹംലകളിൽനിന്ന് ഈ വർഷം ഹജ്ജിനായി പോകുന്നവർക്ക് വേണ്ടിയുള്ള ഹജ്ജ് ക്ലാസിൽ പങ്കെടുത്തവർക്കാണ് യാത്രയയപ്പ് നൽകിയത്. കഴിഞ്ഞ നാലാഴ്ചകളായി ഇവർക്ക് അൽ ഖുദ്സ് ഉംറ സർവിസ് വക ഹജ്ജ് ക്ലാസുകൾ പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി നടത്തിയിരുന്നു. കാന്തപുരം അബൂബക്കർ മുസ്ലിയാർ രചിച്ച ഹജ്ജ് വിശദീകരണ ഗ്രന്ഥമായ ‘അൽ ഹജ്ജ്’ ഹാജിമാർക്ക് ഉപാഹാരമായി നൽകി.
ഐ.സി.എഫ് നാഷനൽ വിദ്യാഭ്യാസ സമിതി പ്രസിഡൻറ് ഉമർ പന്നിയൂർ ആദ്യ വിതരണം നടത്തി. ഹാജിമാർക്കുള്ള ഐ.സി.എഫ് റിയാദിന്റെ ഉപഹാരം, ഐ.സി.എഫ് റിയാദ് സെൻട്രൽ വിദ്യാഭ്യാസ പ്രസിഡൻറ് ഇസ്മാഈൽ സഅദി വിതരണം നടത്തി. ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് നാസർ അഹ്സനി ഉദ്ഘാടനം നിർവഹിച്ചു. റിയാദ് സെൻട്രൽ ദഅവ പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി അസീസ് പാലൂർ നന്ദിയും പറഞ്ഞു. കാബിനറ്റ് അംഗങ്ങളായ ബഷീർ മിസ്ബാഹി, ഷമീർ രണ്ടത്താണി, ഇബ്രാഹിം കരീം, ലത്തീഫ് മിസ്ബാഹി, ലത്തീഫ് മാനിപുരം, ജബ്ബാർ കുനിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.