പുണ്യസ്ഥലങ്ങളിലെ ഒരുക്കം മക്ക ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജിന് തീർഥാടകരെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കം മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ പരിശോധിച്ചു. പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി, ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികൾ എന്നിവരോടൊപ്പമാണ് ഡെപ്യൂട്ടി ഗവർണർ പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്കായി ഒരുക്കിയ വിവിധ പദ്ധതികൾ സന്ദർശിച്ചത്.
പുണ്യസ്ഥലങ്ങൾക്കിടയിലെ യാത്രക്ക് മശാഇർ ട്രെയിൻ സജ്ജമാണോയെന്ന് പരിശോധിച്ചാണ് സന്ദർശനം ആരംഭിച്ചത്. ഈസ്റ്റ് അറഫാ ആശുപത്രി, നവീകരിച്ച ഇരുനില അറഫാ ടെൻറ് പദ്ധതി, മുസ്ദലിഫയിലെ മസാർ പദ്ധതിയുടെ ആദ്യ ഘട്ടം, പ്രതിരോധ മന്ത്രാലയത്തിന്റെ മുസ്ദലിഫയിലെ മൊബൈൽ ആശുപത്രി, വാർത്ത വിനിമയ, സാങ്കേതിക മേഖലയുടെ തയാറെടുപ്പുകൾ എന്നിവ ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.