Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജാ​വി​​ന്റെ അ​തി​ഥി...

രാ​ജാ​വി​​ന്റെ അ​തി​ഥി തീ​ർ​ഥാ​ട​ക​രി​ൽ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളു​ടെ കു​ടും​ബ​വും

text_fields
bookmark_border
Siamese twins
cancel
camera_alt

രാ​ജാ​വി​ന്റെ അ​തി​ഥി​ക​ളാ​യി ഹ​ജ്ജി​നെ​ത്തി​യ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളു​ടെ കു​ടും​ബം

മ​ക്ക: ഈ ​വ​ർ​ഷം ഹ​ജ്ജി​നെ​ത്തി​യ​വ​രി​ൽ സൗ​ദി​യി​ൽ വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​യ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യാ​ണ്​ ഇ​വ​ർ ഹ​ജ്ജി​നെ​ത്തി​യി​രി​ക്കു​ന്ന​ത്. ‘ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ്​ ഉം​റ പ​ദ്ധ​തി’​ക്ക്​ കീ​ഴി​ൽ ആ​ദ്യ​മാ​യാ​ണ്​ ഹ​ജ്ജ്​ വേ​ള​യി​ൽ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ മ​ത​കാ​ര്യ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു. ഇ​ര​ട്ട​ക​ളെ വേ​ർ​തി​രി​ക്കു​ന്ന പ്ര​ക്രി​യ മു​ത​ൽ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത് വ​രെ തു​ട​ർ​ച്ച​യാ​യ ഉ​ദാ​ര​ത​ക്ക് കു​ടും​ബാം​ഗ​ങ്ങ​ൾ സ​ൽ​മാ​ൻ രാ​ജാ​വി​നും ​ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ സ​ൽ​മാ​നും ന​ന്ദി പ​റ​ഞ്ഞു. ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ടും അ​വ​ർ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siamese twinsHajj 2024
News Summary - Hajj
Next Story