ഇത്തവണ ഹജ്ജിനെത്തിയത് 18,33,164 തീർഥാടകർ
text_fieldsമക്ക: ഈ വർഷം ഹജ്ജിനെത്തിയത് ലോകത്തിന്റെ നാനാദിക്കുകളിൽനിന്ന് 18,33,164 തീർഥാടകർ. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് ഹജ്ജ് തീർഥാടകരുടെ കണക്കുകൾ പുറത്തുവിട്ടത്. ഇതിൽ 16,11,310 തീർഥാടകർ രാജ്യത്തിന് പുറത്തുനിന്ന് വിവിധ പ്രവേശന കവാടങ്ങൾ വഴി വന്നവരാണ്. ആഭ്യന്തര തീർഥാടകരുടെ എണ്ണം സ്വദേശികളും വിദേശികളുമായി 2,21,854 ആണെന്നും അതോറിറ്റി വ്യക്തമാക്കി. തീർഥാടകരിൽ പുരുഷ തീർഥാടകർ 9,58,137 ആണ്. 8,75,027 സ്ത്രീ തീർഥാടകർ. അറബ് രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ ശതമാനം 22.3 ശതമാനത്തിൽ എത്തിയതായി അതോറിറ്റി വിശദീകരിച്ചു. അറബ് രാജ്യങ്ങൾ ഒഴികെയുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണം 63.3 ശതമാനവും അറബ് രാജ്യങ്ങൾ ഒഴികെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണം 11.3 ശതമാനവും യൂറോപ്യൻ, അമേരിക്കൻ, ആസ്ട്രേലിയൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണം 3.2 ശതമാനത്തിലുമെത്തി. വിദേശരാജ്യങ്ങളിൽനിന്നുള്ള തീർഥാടകരിൽ 15,46,345 തീർഥാടകർ എയർ പോർട്ടുകൾ വഴിയാണ് എത്തിയത്. 60,251 തീർഥാടകർ റോഡ് മാർഗവും 4,714 തീർഥാടകർ കപ്പലുകൾ വഴിയും എത്തിയെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.