ഹജ്ജ് ദിനങ്ങളിൽ മക്കയിൽ മരിച്ചത് 577 തീർഥാടകർ
text_fieldsറിയാദ്: ഹജ്ജിന്റെ ദിനങ്ങളിൽ മക്കയിൽ 577 തീർഥാടകർ മരിച്ചു. അറഫ, ബലിപെരുന്നാള്‍ ദിനങ്ങളിലാണ് ഈ മരണങ്ങളെന്ന് സൗദി അധികൃതർ വെളിപ്പെടുത്തി. ദുഷ്കരമായ കാലാവസ്ഥയും അതികഠിന ചൂടുമാണ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയത്. എന്നാൽ ഈ ഹജ്ജ് സീസണില്‍ മരിച്ചവരുടെ മുഴുവന്‍ കണക്ക് ഇതില്‍പെടില്ല.
സൂര്യാഘാതം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. സൂര്യാഘാതം സംബന്ധിച്ച് തീർഥാടകർക്കിടയിൽ ബോധവത്കരണവും നടത്തിയിരുന്നു. വെയിലേൽക്കാതിരിക്കാൻ കുട ചൂടണമെന്നും നഗ്നപാദരായി നടക്കരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ഹജ്ജ് കര്‍മങ്ങള്‍ക്കിടെ വിശ്രമിക്കണമെന്നും നിര്‍ദേശം നൽകിയിരുന്നു. ചൂട് ഗണ്യമായി ഉയര്‍ന്ന ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് കല്ലേറ് കര്‍മത്തിന് തീര്‍ഥാടകരെ കൂട്ടത്തോടെ ആനയിക്കരുതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോടും ഏജന്‍സികളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.