Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ജു​ബൈ​ൽ...

ത​നി​മ ജു​ബൈ​ൽ ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Thanima Jubail
cancel
camera_alt

ത​നി​മ ജു​ബൈ​ൽ ഘ​ട​കം ഹാ​ജി​മാ​ർ​ക്കും വ​ള​ൻ​റി​യ​ർ​മാ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജു​ബൈ​ൽ: ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി ജു​ബൈ​ൽ ഹ​ജ്ജ് സേ​വ​ന സെ​ല്ലി​ന് കീ​ഴി​ൽ ഹ​ജ്ജ് നി​ർ​വ​ഹി​ച്ചു തി​രി​ച്ചെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്കും ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി. അ​ൻ​വ​ർ സാ​ദി​ഖി​​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ത​നി​മ ജു​ബൈ​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജൗ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സ്‌​ലാ​മി​ലെ പ​ഞ്ച​സ്തം​ഭ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലൂ​ടെ ഹാ​ജി​മാ​ർ വി​ല​മ​തി​ക്കാ​നാ​വാ​ത്ത ബ​ഹു​മ​തി​ക്ക് ഉ​ട​മ​ക​ളാ​യി​രി​ക്കു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ ഹാ​ജി​യും ദൈ​വ​ത്തി​​ന്റെ അ​തി​ഥി​യാ​യാ​ണ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ഹ​ജ്ജി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ത്യാ​ഗ​മ​ന​സ്ഥി​തി​യും ചൈ​ത​ന്യ​വും വ്യ​ക്തി-​സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും​വി​ധം ജീ​വി​തം ചി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ത്യാ​ഗ​സ​ന്ന​ദ്ധ​രാ​യി ഹാ​ജി​മാ​രെ സ​ഹാ​യി​ക്കാ​ൻ പു​റ​പ്പെ​ട്ട വ​ള​ൻ​റി​യേ​ഴ്സി​നെ അ​ദ്ദേ​ഹം അ​നു​മോ​ദി​ച്ചു. ഹാ​ജി​മാ​രും വ​ള​ൻ​റി​യ​ർ​മാ​രും വി​കാ​ര​ഭ​രി​ത​മാ​യ ഹ​ജ്ജ്​ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. മു​ഹ​മ്മ​ദ​ലി ത​ളി​ക്കു​ളം, നി​യാ​സ് നാ​ര​ക​ത്ത്, ജ​ബീ​ർ പെ​രു​മ്പാ​വൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​സ​ർ ഓ​ച്ചി​റ സ്വാ​ഗ​ത​വും കെ.​പി. മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanima jubailhajj
News Summary - Hajj
Next Story