ഹജ്ജിന് പരിസമാപ്തി; തീർഥാടകർ മിനാേയാട് വിടപറയുന്നു
text_fieldsമിന: ആത്മസമർപ്പണത്തിെൻറ തീർഥാടനകാലം കടന്ന് ഹാജിമാർ മിനാ താഴ്വരയോട് വിടപറയുന്നു. ഇതോടെ ഇൗ വർഷത്തെ ഹജ്ജിന് പരിസമാപ്തിയായി. കർമങ്ങൾ പൂർത്തിയാക്കി പകുതിയിലേറെ തീർഥാടകർ ഞായറാഴ്ച ൈവകുന്നേരത്തോടെ മിനായിൽനിന്ന് തിരിച്ചു. ബാക്കിയുള്ളവർ തിങ്കളാഴ്ച വൈകുന്നേരം മടങ്ങും. മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ ഹാജിമാർ ഞായറാഴ്ച വൈകുന്നേരത്തോടെ മക്കയിലെ താമസ കേന്ദ്രങ്ങളിലെത്തി.
23.5 ലക്ഷം പേർ പെങ്കടുത്ത ഇൗ വർഷത്തെ ഹജ്ജ് അനിഷ്ടസംഭവങ്ങളില്ലാതെയാണ് പര്യവസാനിക്കുന്നത്. ശാന്തമായിരുന്നു കർമഭൂമിയായ മിനാ താഴ്വര. പരദേശികളായെത്തിയവർ ഒരുദേശക്കാരായാണ് ഇവിടെനിന്ന് മടങ്ങുന്നത്. ലോകസാഹോദര്യത്തിെൻറ വിളംബരം കുറിച്ചാണ് മടക്കം.
ഹറം വികസനത്തിെൻറ പ്രധാന ഘട്ടം പൂർത്തിയായത് ലക്ഷക്കണക്കിന് പേർക്ക് ഒരേസമയം ഉംറയും ത്വവാഫും നിർവഹിക്കാൻ സൗകര്യമായി. കർമപ്രധാനമായ ഹജ്ജിന് സൗദി അധികൃതർ ഒരുക്കിയ സംവിധാനങ്ങളുടെ വിജയം കൂടിയായിരുന്നു ഇത്. കാര്യമായ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ലെന്ന് ഹജ്ജ് സെക്യൂരിറ്റി ഫോഴ്സ് മേധാവി മേജർ ഇബ്രാഹിം അൽ ബഷ്രി പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുറ്റമറ്റ സംഘാടനമാണ് ഇത്തവണ ഉണ്ടായത്. സുരക്ഷക്കും ഹാജിമാരുടെ സേവനത്തിനുംവേണ്ടി മാത്രം ഒരുലക്ഷത്തിലേറെ സേനയെ വിന്യസിച്ചു.
ഇന്ത്യയിൽനിന്ന് 1,69,940 പേരാണ് ഇത്തവണ എത്തിയത്. 1,75,025 ആയിരുന്നു അനുവദിച്ച ക്വോട്ട. ഇതിൽ സ്വകാര്യ ഗ്രൂപ്പിൽ 45,000 പേർക്കായിരുന്നു അനുമതി. സർക്കാർ േക്വാട്ടയിൽ 5,085 പേർക്ക് കൂടി ഹജ്ജ് നിർവഹിക്കാമായിരുന്നു.
ഇന്ത്യയിൽനിന്ന് ഹജ്ജിനെത്തിയ 65 പേർ മരിച്ചു. രണ്ടു സ്ത്രീകളുടെ പ്രസവവും നടന്നു. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കൂടിയ തീർഥാടകൻ ഉത്തർപ്രദേശുകാരൻ അസ്ഗരി (103) ആണ്.
ഹജ്ജ് സേവനമേറ്റെടുത്ത കമ്പനിയുടെ വീഴ്ച കാരണം മലയാളികൾ ഉൾപ്പെടെ 3000ത്തിലേറെ ഇന്ത്യൻ തീർഥാടകർക്ക് ഹജ്ജിെൻറ പ്രധാന ചടങ്ങായ അറഫ സംഗമത്തിൽ വളരെ വൈകിയാണ് പെങ്കടുക്കാനായത്. ഇത് വലിയ പരാതിക്കിടയാക്കി. അതേസമയം, ഇന്ത്യൻ മിഷെൻറ പ്രവർത്തനങ്ങൾ മികച്ചതായിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ പറഞ്ഞു.
ഹജ്ജ് കർമം പൂർത്തിയായതോടെ ആദ്യഘട്ടത്തിൽ മദീന വഴി സൗദിയിലെത്തിയവർ സ്വദേശങ്ങളിലേക്ക് മടങ്ങും. രണ്ടാംഘട്ടത്തിൽ ജിദ്ദ വിമാനത്താവളം വഴി എത്തിയവർ മദീന സന്ദർശനം പൂർത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.