ഒരേ മനസ്സോടെ അറഫയിലേക്ക്
text_fieldsമിനാ: വിശുദ്ധ ഹജ്ജ് കർമത്തിെൻറ സുപ്രധാന ചടങ്ങായ അറഫസംഗമം ഇന്ന്. ലോകത്തെ 20 ലക്ഷത്തിലധികം വിശ്വാസികൾ അല്ലാഹുവിെൻറ അതിഥികളായി ജബലുറഹ്മയുടെ താഴ്വാരത്ത് സംഗമിക്കും. ദേശവും ഭാഷയും വർണവും മാഞ്ഞ് മാനവകുലം ഒന്നാകുന്ന അപൂർവ കാഴ്ചയുടെ ചരിത്രം ഒരിക്കൽകൂടി അറഫയിൽ ആവർത്തിക്കും. ‘അല്ലാഹുവേ നിെൻറ വിളികേട്ട് ഞങ്ങളിതാ ഹാജരായിരിക്കുന്നു’ എന്ന ലബ്ബൈക്ക് മന്ത്രം ചൊല്ലി തീർഥാടകർ വ്യാഴാഴ്ച പുലർച്ചെ അറഫയിലേക്ക് ഒഴുകും. ഉച്ചയോടെ മുഴുവൻ ഹാജിമാരും അറഫയിലൊന്നായിച്ചേരും. ളുഹർ, അസർ നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിച്ച് അവർ പ്രാർഥനാനിരതരാവും. മൂന്നു ലക്ഷം പേർക്ക് ഒരുമിച്ച് നമസ്കരിക്കാൻ സൗകര്യമുള്ള മസ്ജിദു നമിറയിൽ സുപ്രധാനമായ അറഫ പ്രഭാഷണം നടക്കും.
സൂര്യാസ്തമയംവരെ അറഫയിൽ നിന്ന് പ്രാർഥിച്ചശേഷം അഞ്ചു കിലോമീറ്റർ അകലെ മുസ്ദലിഫയിൽ ആകാശച്ചോട്ടിൽ മുഴുവൻ ഹാജിമാരും വിശ്രമിക്കൽ ഹജ്ജ് കർമത്തിെൻറ ഭാഗമാണ്. വെള്ളിയാഴ്ച പുലരുേമ്പാൾ തീർഥാടകർ മിനായിലേക്ക് തിരിച്ചെത്തും.
ചൊവ്വാഴ്ച മഗ്രിബ് മുതൽ ഹാജിമാർ മിനായിലെ തമ്പുകളിലെത്തി മറ്റെല്ലാം മറന്ന പ്രാർഥനകളിൽ മുഴുകുകയായിരുന്നു. ലെബ്ബെക്ക മന്ത്രങ്ങളാൽ മുഖരിതമാണ് മിനാ താഴ്വര. കൂടാരങ്ങളിൽ അടക്കിപ്പിടിച്ച പ്രാർഥനകളും മന്ത്രണങ്ങളുമായി ഹാജിമാർ പുണ്യനിമിഷങ്ങളെ നെഞ്ചിലേറ്റുകയാണ്. ജീവിതത്തിലെ സുഖഭോഗങ്ങളും കെട്ടുപാടുകളും മാറ്റിവെച്ചാണ് നിർമലമാനസരായി തീർഥാടകർ ഹജ്ജ്കർമങ്ങളുടെ ഭൂമിയിലേക്ക് പ്രയാണം തുടങ്ങിയത്.
ഇന്ത്യയിൽനിന്ന് 1,70,000 പേരാണ് ഹജ്ജ് കർമം നിർവഹിക്കുന്നത്. ഇതിൽ 25,000ത്തോളം പേർ കേരളത്തിൽനിന്നാണ്. കല്ലേറ് കർമം നടക്കുന്ന ജംറയുടെ അൽപമകലെയാണ് മിനായിൽ ഇന്ത്യൻ ഹാജിമാരുടെ തമ്പുകൾ.
ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാവിധ അടിസ്ഥാനസൗകര്യവുമൊരുക്കി മിനായിൽ ഒാഫിസ് തുറന്നിട്ടുണ്ട്. ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദിെൻറ മേൽനോട്ടത്തിലാണ് ഹജ്ജ് മിഷെൻറ പ്രവർത്തനങ്ങൾ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ മക്കയിലെത്തിയിട്ടുണ്ട്. കേരളത്തിലെ മതസംഘടനകളുടെ പ്രമുഖ നേതാക്കൾ ഹജ്ജ് നിർവഹിക്കാനെത്തിയിട്ടുണ്ട്.
ഹജ്ജ് ദിനങ്ങളിൽ 42 ഡിഗ്രി വരെ ചൂട് ഉണ്ടാവുമെന്നാണ് കാലാവസ്ഥ വിഭാഗത്തിെൻറ പുതിയ റിപ്പോർട്ട്. തമ്പുകൾക്കകത്ത് എയർകണ്ടീഷണറുകളും, അറഫയിലും മിനായിലും േറാഡുകളിൽ തണുത്ത വെള്ളം സ്േപ്ര ചെയ്യുന്ന പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
ചാറൽമഴയുെട പ്രതീതിയാണ് പുണ്യനഗരിയിലെങ്ങും. മിനാ-അറഫ യാത്രക്ക് മശാഇർ മെട്രോ ട്രെയിൻ സേവനം ഇന്ത്യയിൽനിന്നുള്ള പകുതിയോളം ഹാജിമാർക്ക് ലഭിക്കും. ബാക്കിയുള്ളവർ ബസിലും നടന്നും ലക്ഷ്യങ്ങളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.