അസീസിയ-ഹറം ബസ് സർവീസ് ഒാഗസ്റ്റ് 15 മുതൽ നിർത്തിവെക്കും
text_fieldsമക്ക: ഇന്ത്യൻ ഹാജിമാർക്ക് അസീസിയയിൽ നിന്ന് ഹറമിലെത്താനുള്ള ‘അസീസിയ ട്രാൻസ്പോർേട്ടഷൻ‘ ബസ് സർവീസ് ബുധനാഴ്ച രാത്രിയോടെ നിർത്തിവെക്കും. ഇനി ഹജ്ജ് കഴിഞ്ഞ് ഒാഗസ്റ്റ് 26 മുതലേ അസീസിയ-ഹറം ബസ് സർവീസ് ഉണ്ടാവൂ എന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.
മക്കയിൽ തിരക്കേറിയ സാഹചര്യത്തിൽ സൗദി അധികൃതരുടെ നിർദേശപ്രകാരമാണ് ബസ് സർവീസ് നിർത്തിവെക്കുന്നത്. അവസാന സംഘത്തിൽ വരുന്ന ഇന്ത്യൻ ഹാജിമാർക്ക് ഹറമിൽ പോയി ഉംറ നിർവഹിക്കുന്നതിന് ഹജ്ജ് മിഷൻ പ്രേത്യകസൗകര്യം ഒരുക്കും. 15 ലക്ഷത്തിലധികം വിദേശ ഹാജിമാർ മക്കയിൽ എത്തിക്കഴിഞ്ഞു.
ഇതോടെ മക്ക നഗരം തിരക്കിലമർന്നിരിക്കയാണ്. മലയാളികൾ ഉൾപെടെ 1,1000 പേരാണ് അസീസിയയിൽ താമസിക്കുന്നത്. 200 പേർക്ക് ഒരു ബസ് എന്ന നിലയിലാണ് ഇവിടെ സർവീസ് നടത്തിയിരുന്നത്. ഹറമിലേക്ക് നിരന്തരം വരാതെ ഹാജിമാർ ഇനി റൂമിൽ കഴിയണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.