മദീന വഴി മടങ്ങുന്ന ഇന്ത്യൻ തീര്‍ഥാടകരുടെ യാത്ര ആരംഭിച്ചു
text_fieldsമദീന: മദീന വഴി ഇന്ത്യയിലേക്കു മടങ്ങുന്ന തീര്‍ഥാടകരുടെ യാത്ര ആരംഭിച്ചു. ഹജ്ജിനുശേ ഷം മദീന സന്ദർശനം പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയില്‍ എത്തിയ ഹാജിമാര്‍ മടങ്ങുന്നത്.
ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴി ഹജ്ജിന് എത്തിയ 73,000 ഹാജിമാരാണ് മദീന സന്ദർശനം പൂര്‍ത്തിയാക്കാനുള്ളത്. ഈ ഹാജിമാര്‍ മദീന വഴിയാണ് നാട്ടിലേക്കു മടങ്ങുന്നത്.
ലക്നോവിലേക്കാണ് ആദ്യസംഘം ഹാജിമാര്‍ യാത്രയായത്. ഇവരെ യാത്രയയക്കാന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന് ശൈഖ്, കോണ്‍സല്‍ ഹജ്ജ് വൈ. സാബിര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹജ്ജ് മിഷന് ഉദ്യോഗസ്ഥര്‍ മദീന എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.