ഹജ്ജ് പെരുമാറ്റചട്ടങ്ങൾ പ്രഖ്യാപിച്ചു; പുണ്യനഗരങ്ങളിലേക്ക് പ്രവേശനം അനുമതിയുള്ളവർക്ക് മാത്രം
text_fieldsജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ സൗദിയിലെ പരിമിതമായ തീർഥാടകരെ മാത്രം പെങ്കടുപ്പിച്ച് ഹജ്ജ് നടത്താനുള്ള സൗദി ഹജ്ജ് മന്ത്രാലയം തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ പെരുമാറ്റചട്ടം പ്രഖ്യാപിച്ചു. തീർഥാടന കാലത്ത് പാലിക്കേണ്ട പ്രോേട്ടാകോളുകൾ ദേശീയ രോഗപ്രതിരോധ കൺട്രോൾ സെൻററാണ് പ്രഖ്യാപിച്ചത്. ഹജ്ജ് സുരക്ഷിതവും സമൂഹ അകലം പാലിച്ചും ആയിരിക്കാൻ വേണ്ട കാര്യങ്ങളാണ് പ്രോേട്ടാകാളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീർഥാടകരുടെ താമസസ്ഥലങ്ങൾ, ഭക്ഷണം കഴിക്കുന്ന ഇടങ്ങൾ, ബസ്, ബാർബർ േഷാപ്പ്, അറഫ, മിന, മുസ്ദലിഫ, ജംറ, മസ്ജിദുൽ ഹറാം എന്നിവിടങ്ങളിലും നീരിക്ഷണ, ബോധവത്കരണ രംഗത്തും ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ നിർദേശങ്ങളാണ് പെരുമാറ്റ ചട്ടത്തിലുള്ളത്.
ഹജ്ജ് സേവന ദാതാക്കൾ ശ്രദ്ധിക്കേണ്ടത്:
1. ദുൽഖഅദ് 28 മുതൽ ദുൽഹജ്ജ് 10 വരെ അനുമതി പത്രമില്ലാത്തവരെ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നത് കർശനമായി തടയണം.
2. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ട വേദന എന്നിവയോ മണം, രൂചി എന്നിവ പെെട്ടന്ന് നഷ്ടപ്പെടലോ പോലുള്ള ലക്ഷണങ്ങളുള്ളവർക്ക് ഹജ്ജിന് അനുവാദം നൽകരുത്.
3. ഹജ്ജ് വേളയിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയാൽ ഡോക്ടർമാരുടെ വിലയിരുത്തലിനുശേഷം ഹജ്ജ് പൂർത്തിയാക്കാൻ അവസരം നൽകണം. എന്നാൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് പ്രത്യേക കെട്ടിടങ്ങളും താമസ സൗകര്യങ്ങളുമൊരുക്കിയിരിക്കണം. രോഗവസ്ഥക്കനുസരിച്ചായിരിക്കും തുടർ ഹജ്ജ് നടപടികൾ.
4. ഹജ്ജ് സേവനത്തിലേർപ്പെടുന്നവരും തൊഴിലാളികളും തീർഥാടകരും എല്ലായ്പ്പോഴും മാസ്ക് ധരിക്കണം. നിശ്ചിത സ്ഥലത്ത് മാത്രമേ മാസ്ക് അഴിച്ചുവെക്കാൻ പാടുള്ളൂ.
5. തീർഥാടകർ സംഗമിക്കുന്ന സ്ഥലങ്ങളിലും ലഗ്ഗേജുകൾ കൈമാറുേമ്പാഴും സമൂഹ അകലം പാലിക്കാൻ ആവശ്യപ്പെട്ടുള്ള സ്റ്റിക്കറുകൾ പതിച്ചിരിക്കും.
6. വ്യക്തിഗത ഉപകരണങ്ങൾ തീർഥാടകർക്കിടയിൽ പങ്കിടുന്നത് തടയണം.
7. ലിഫ്റ്റുകളിൽ നിശ്ചിത ആളുകളിൽ കൂടുതൽ കയറ്റാതിരിക്കുക. സമൂഹ അകലം പാലിക്കുക.
8. താമസകേന്ദ്രങ്ങളിലെ റിസപ്ഷൻ, ഇരിപ്പിടങ്ങൾ, കാത്തിരിപ്പ് സ്ഥലങ്ങൾ, വാതിൽ പിടികൾ, ഡൈനിങ് ടേബിളുകൾ തുടങ്ങിയവ ഇടക്കിടെ വൃത്തിയാക്കുക.
9. അഴുക്കുകൾ സോപ്പും വെള്ളവുമുപയോഗിച്ച് നീക്കം ചെയ്യണം.
10. കക്കൂസുകളും അംഗശുചീകരണ സ്ഥലങ്ങളും ഇടക്കിടെ ശുചീകരിക്കണം.
11. ശുചീകരണ ജോലികൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ ഒരുക്കണം.
12. ഉപകരണങ്ങൾക്കടുത്ത് സ്െറ്ററിലൈസറുകൾ ഒരുക്കണം.
13. എല്ലാവിധ പ്രിൻറിങ് വസ്തുക്കളും മാഗസിനുകളും എടുത്തുമാറ്റണം.
14. ജമാഅത്ത് നമസ്കാരവേളയിൽ നിർബന്ധമായും മാസ്ക് ധരിക്കണം. പള്ളിയിലേതുപോലെ സമൂഹ അകലം പാലിക്കണം.
താമസ കേന്ദ്രങ്ങളിൽ ശ്രദ്ധിക്കേണ്ടത്:
1. റിസപ്ഷൻ ജോലിക്കാർ മാസ്ക് ധരിക്കണം
2. ഉപരിതലം ഇടക്കിടെ ശുചീകരിക്കണം.
3. റൂമിന് പുറത്ത് പോകുേമ്പാൾ താമസക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം
4. ലഗ്ഗേജുകളു അത് കൊണ്ടുപോകാനുള്ള വാഹനങ്ങളും ഇടക്കിടെ അണുമുക്തമാക്കണം. അതിനായി പ്രത്യേക ജോലിക്കാരെ നിയമിക്കണം. അവർക്ക് പരിശീലനം നൽകണം.
ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്:
1. വെള്ളം, സംസം എന്നിവ ഒരൊറ്റ തവണ ഉപയോഗിക്കാൻ പാകത്തിൽ പാക്കറ്റുകളിലാക്കണം.
2. ഹറമിലും പുണ്യസ്ഥലങ്ങളിലുമുള്ള കൂളറുകൾ നീക്കണം.
3. ഭക്ഷണം ഒരോ തീർഥാടകനും വെവ്വേറെ പാക്ക് ചെയ്ത രീതിയിലായിരിക്കണം. ഭക്ഷണം നൽകുന്ന സ്ഥലത്ത് സ്െറ്ററിലൈസറുകൾ ഒരുക്കണം. വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്ന സ്ഥലമായിരിക്കണം.
4. ജോലിക്കാർ ഇടക്കിടെ കൈ കഴുകിയിരിക്കണം.
5. ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ, കപ്പുകൾ തുടങ്ങിയവ ഒരൊറ്റ തവണ ഉപയോഗിക്കുന്നതായിരിക്കണം.
6. തീൻമേശകളിൽ തുണി കവറുകൾ ഉപയോഗിക്കാം. ഒരോ ഉപയോഗത്തിനുശേഷം അവ മാറ്റി വൃത്തിയാക്കണം.
7. ഭക്ഷണം വിതണം ചെയ്യുന്നവർക്ക് മാസ്കുകളും രോഗപ്രതിരോധ വസ്ത്രങ്ങളും ഒരുക്കിയിരിക്കണം.
8. എല്ലാ മേശകൾക്കും സമീപം ടിഷ്യൂ പേപ്പറുകൾ വെക്കണം
9. ഭക്ഷണ വിതരണം നടത്തുേമ്പാൾ സമൂഹ അകലം പാലിക്കണം.
10. ജോലിക്കാരുടെ എണ്ണം കുറക്കണം. തൊഴിലാളികൾ കൂട്ടംകൂടിയിരിക്കുന്നത് ഒഴിവാക്കണം.
ബസുകളിൽ പാലിക്കേണ്ട കാര്യങ്ങൾ:
1. ഒരോ ഗ്രൂപ്പിനും ബസ് നിർണയിക്കണം. തീർഥാടകന് മുൻകൂട്ടി സീറ്റ് നമ്പർ നിശ്ചയിക്കണം. എപ്പോഴും ഒരേ സീറ്റിൽ തന്നെ ഇരിക്കണം.
2. ബസിനുള്ളിൽ ആരെയും നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുത്.
3. ഇറങ്ങാനും കയറാനും പ്രത്യേക കവാടങ്ങൾ നിശ്ചയിക്കണം.
4. ഏതെങ്കിലും യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചാൽ ബസ് പൂർണമായും അണുമുക്തമാക്കുന്നത് വരെ സർവിസ് നിർത്തിവെക്കണം.
5. അണുനാശിനികളും ടിഷ്യൂ പേപ്പറുകളും ഒരുക്കണം.
6. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ കൂടരുത്. സമൂഹ അകലം പാലിച്ച് ഇരിക്കണം.
7. ബസ് ജീവനക്കാരും യാത്രക്കാരും മാസ്ക് എപ്പോഴും ധരിക്കണം.
8. ഡ്രൈവർമാർ യാത്രക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കണം.
ബാർബർ ഷോപ്പിൽ ശ്രദ്ധിക്കേണ്ടത്:
1. ഉപകരണങ്ങൾ ഒരൊറ്റ തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
2. ജോലികാർ മാസ്ക്, മുഖം കവചം പോലുള്ളവ ധരിക്കണം.
3. ഉപയോഗിച്ച വസ്തുക്കൾ അടച്ചിട്ട അവശിഷ്ട പെട്ടിയിലേക്ക് നീക്കണം.
4. കസേരകൾ, ബ്രഷുകൾ തുടങ്ങിയവ എപ്പോഴും അണുമുക്തമാക്കണം.
അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ:
1. തീർഥാടകർക്ക് നിശ്ചിത സ്ഥലം നിശ്ചയിക്കണം. സ്ഥലംമാറി മാറി താമസിക്കാതിരിക്കുക.
2. ഭക്ഷണം മുൻകുട്ടി പാക്കറ്റുകളിലാക്കി മാത്രം വിതരണം ചെയ്യണം.
3. സംഘം ചേരാതിരിക്കുക. സമൂഹ അകലം പാലിക്കണം.
4. ഒരോ തമ്പിലും പത്തിൽ കൂടുതൽ തീർഥാടകരുണ്ടാകാൻ പാടില്ല.
5. കക്കൂസ്, അംഗശുചീകരണ സ്ഥലങ്ങളിലെ തിരക്ക് തടയുക.
ജംറകളിൽ കല്ലെറിയാൻ പോകുേമ്പാൾ ശ്രദ്ധിക്കേണ്ടത്:
1. തീർഥാടകന് മുൻകൂട്ടി അണുമുക്തമാക്കിയ കല്ലുകൾ വിതരണം ചെയ്യണം. മുദ്രവെച്ച ബാഗുകളിലോ പൊതിഞ്ഞോ ആയിരിക്കണം നൽകേണ്ടത്.
2. ഒരേസമയം കല്ലെറിയുന്ന തീർഥാടകരുടെ എണ്ണം ഒാരോ റൗണ്ടിലും ഒരു ഗ്രൂപ്പിൽ 50 പേരിൽ കവിയരുത്.
3. ഒരോ വ്യക്തികൾക്കിടയിലും ഒന്നര മീറ്റർ അകലം പാലിക്കണം. ജംറകളിലേക്ക് പോകുേമ്പാൾ മുഴുവൻ ഹാജിമാർക്കും വേണ്ട മാസ്ക്കുകൾ, സ്റ്റെറിലൈസറുകൾ എന്നിവ ഒരുക്കണം.
മസ്ജിദുൽ ഹറാമിൽ പാലിക്കേണ്ട കാര്യങ്ങൾ:
1. മത്വാഫിലേക്ക് തീർഥാടകരെ സംഘമായും സമയബന്ധിതവുമായും കടത്തിവിടണം. ഒരോ വ്യക്തിയും ചുരുങ്ങിയത് ഒന്നര മീറ്റർ അകലം പാലിക്കണം. സംഘാടകർ തിരക്ക് കുറക്കാനാവശ്യമായ നടപടി സ്വീകരിക്കണം.
2. സഅ്യിെൻറ സമയത്ത് സമൂഹ അകലം പാലിക്കാനാവശ്യമായ നടപടി സ്വീകരിക്കണം.
3. ഹറമിനുള്ളിൽ കൂടിച്ചേരൽ പൂർണമായും ഒഴിവാക്കണം.
4. കഅ്ബയിലൊ ഹജ്റുൽ അസ്വദിലൊ സ്പർശിക്കുന്നതും ചുംബിക്കുന്നതും വിലക്കണം. അവിടെ ബാരിക്കേഡുകൾ ഉയർത്തണം. നിരീക്ഷകന്മാരെ നിയോഗിക്കണം.
5. പ്രവേശനത്തിനും പുറത്തുകടക്കാനും പ്രത്യേക കവാടങ്ങൾ നിശ്ചയിക്കണം. തിരക്കൊഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.
6. സംസം കൂളറുകളുടെ അടുത്ത് തിരക്കൊഴിവാക്കണം. നിലത്ത് സ്റ്റിക്കർ പതിക്കണം. സംസം സൂക്ഷിക്കുന്ന പാത്രങ്ങളും മറ്റും തീർഥാടകർ ഉപയോഗിക്കുന്നത് തടയണം.
7. ഹറമിനകത്തേക്കും പുറത്തെ മുറ്റങ്ങളിലും ഭക്ഷണം കൊണ്ടുവരാൻ പാടില്ല. അവിടെ വെച്ച് കഴിക്കാനും പാടില്ല.
8. കക്കൂസുകൾ, അംഗ ശുചീകരണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തിരക്കൊഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.
9. ഹറമിലേക്ക് പോകുേമ്പാൾ തീർഥാടകർക്ക് ചെറിയ സ്െറ്ററിലൈസറുകൾ വിതരണം ചെയ്യണം.
10. മത്വാഫും മസ്അയും ഇടക്കിടെ ശുചീകരിക്കണം.
11. നമസ്കാര വിരിപ്പുകൾ എടുത്തുമാറ്റണം. തീർഥാടകർ സ്വന്തമായ നമസ്കാര വിരിപ്പുകൾ ഉപയോഗിക്കണം.
12. കസേരകളും ഉന്തുവണ്ടികളും ഉപയോഗിച്ചശേഷം അണുവിമുക്തമാക്കണം.
13. കക്കൂസ്, അംഗ ശുചീകരണ സ്ഥലങ്ങൾ എന്നിവ ഇടക്കിടെ ശുചീകരിക്കണം. വായുസഞ്ചാര യോഗ്യമാക്കണം. താപനില കുറക്കാനാവശ്യമായ നടപടി സ്വീകരിക്കണം.
നിരീക്ഷണ രംഗത്ത് പാലിക്കേണ്ട കാര്യങ്ങൾ:
1. താമസകേന്ദ്രം, ബസ്, ഹറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുേമ്പാൾ ശരീരത്തിെൻറ താപനില അളക്കാൻ സംവിധാനമുണ്ടാകണം.
2. ഹജ്ജ് സേവനത്തിലേർപ്പെടുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും ശരീര താപനില ദിവസവും പരിശോധിക്കുകയും രേഖപ്പെടുത്തുകയും വേണം.
3. താമസ കെട്ടിടത്തിനകത്ത് മുഴുവൻ സമയം പ്രവർത്തിക്കുന്ന ക്ലിനിക്ക് ഉണ്ടാകണം.
4. ആംബുലൻസ് ടീം, തീവ്രപരിചരണ സംവിധാനമുള്ള മൊബൈൽ യൂനിറ്റ് എന്നിവ ഹജ്ജ് നിർവഹിക്കാൻ പോകുന്ന സമയത്ത് ഉണ്ടാകണം.
5. രോഗ ലക്ഷണമുള്ളവരെ കണ്ടെത്തിയാൽ രണ്ടാഴ്ചത്തേക്ക് നിരീക്ഷിക്കണം. ഹജ്ജ് കഴിഞ്ഞശേഷം രണ്ടാഴ്ച ക്വറൻറിനീലായിരിക്കണം.
ബോധവത്കരണവുമായി ബന്ധപ്പെട്ടവ:
1. തുറസ്സായ സ്ഥലങ്ങളിലും പ്രവേശന കവാടങ്ങളിലും വിവിധ ഭാഷകളിൽ രോഗപ്രതിരോധത്തിന് ശ്രദ്ധിക്കേണ്ടതും പിന്തുടരേണ്ടതുമായ കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം.
2. ജോലിക്കാർക്ക് ബോധവത്കരണുമായി ബന്ധപ്പെട്ട പരിശീലനം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.