ഹജ്ജ് 2023 സേവനപ്രവർത്തനങ്ങൾ പൂർത്തിയാക്കി ‘സവ’
text_fieldsജിദ്ദ: ഹജ്ജ് സേവനപ്രവർത്തനങ്ങൾ പൂർത്തിയാക്കി സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ). സവ ഹജ്ജ് സെൽ കൺവീനർ ജമാൽ ലബ്ബ പാനൂർ, പ്രസിഡന്റ് മുഹമ്മദ് രാജ കാക്കാഴം, ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ, വളന്റിയർ ക്യാപ്റ്റൻ അബ്ദുസ്സലാം മറായി, കോഓഡിനേറ്റർമാരായ സിദ്ദീഖ് മണ്ണഞ്ചേരി, ഇർഷാദ് ആറാട്ടുപുഴ എന്നിവർ നേതൃത്വം നൽകി.
ഹജ്ജ് കർമങ്ങൾ നടക്കുന്ന പുണ്യപ്രദേശങ്ങളുടെ ഭൂപടം വിശദീകരിച്ചുനൽകാൻ ഹജ്ജ് മൊബൈൽ ആപ് ഉപയോഗിച്ചത് വഴിയറിയാതെ കുടുങ്ങിയവർക്ക് സഹായമായെന്ന് ഭാരവാഹികൾ പറഞ്ഞു.
സേവനവേളയിൽ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, കെ.എം.സി.സി വളന്റിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരുടെ തത്സമയ ഇടപെടലുകളും കൃത്യവും വ്യക്തവുമായ ഉപദേശ നിർദേശങ്ങളും തീർഥാടന സേവന നിർവഹണങ്ങളെ സഹായിച്ചു.വിവിധ പ്രവർത്തനങ്ങളുടെ ടീം ക്യാപ്റ്റന്മാരായ ഷമീർ മുട്ടം (വൈസ് ക്യാപ്റ്റൻ), അബ്ദുസ്സലാം ഓർബിറ്റ് സ്റ്റാർ (ട്രാൻസ്പോർട്ടേഷൻ), ശുഐബ് അബ്ദുസ്സലാം (ഐ.ടി), നൗഷാദ് ചാരുംമൂട്, ഹാരിസ് വാഴയിൽ, റിയാസ് നീർകുന്നം, നൗഫൽ കരൂർ, ഷഫീർ കുന്നുമ്മ, ഷമീർ ഖാൻ, മുഹമ്മദ് മുനീർ, ഷാൻ നാസി, സത്താർ ഹനീഫ, റസൽ ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.