തീർഥാടകരെ സ്വീകരിക്കാൻ ഉപഹാരങ്ങളുമായി മസ്ജിദുന്നബവി കാര്യാലയം
text_fieldsമദീന: ആദ്യസംഘത്തിലെ ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ ഉപഹാരങ്ങളുമായി മസ്ജിദുന്നബവി മതകാര്യാലയം. ഈ വർഷം ഹജ്ജിനെത്തിയ ആദ്യസംഘത്തിലെ തീർഥാടകരെയാണ് മസ്ജിദുന്നബവിയിലെത്തിയപ്പോൾ മതകാര്യാലയം ഉപഹാരങ്ങളും മുസ്ഹഫുകളും ഹജ്ജ്, ഉംറ ഗൈഡുകളും നൽകി സ്വീകരിച്ചത്. ഹജ്ജ് തീർഥാടകരുടെ മതപരമായ അനുഭവം സമ്പന്നമാക്കാനും ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും അവരുടെ വിശ്വാസ യാത്ര വിജയകരമാക്കാനും കാര്യാലയത്തിന് വലിയ താൽപ്പര്യമുണ്ടെന്ന് മസ്ജിദുന്നബവി മതകാര്യ ഉപമേധാവി ഡോ. മുഹമ്മദ് അൽ ഖുദൈരി പറഞ്ഞു. തീർഥാടകരെ സ്വീകരിച്ച് സേവനങ്ങൾ നൽകുന്നതിന് പതിവുപോലെ ഇത്തവണയും മസ്ജിദുന്നബവി കാര്യാലയം വിപുലമായ പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.