2,67,000 ഹജ്ജ് തീർഥാടകർ സൗദിയിലെത്തി -പാസ്പോർട്ട് ഡയറക്ടറേറ്റ്
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജിന് വിദേശ രാജ്യങ്ങളിൽനിന്ന് കഴിഞ്ഞ ഞായറാഴ്ച വരെ 2,67,000 തീർഥാടകർ എത്തിയതായി പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. രാജ്യത്തെ വിവിധ വ്യോമ, കര, തുറമുഖങ്ങൾ വഴിയാണ് ഇത്രയും തീർഥാടകരെത്തിയത്. തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പാസ്പോർട്ട് വകുപ്പുകൾ എല്ലാ നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു. നൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര വ്യോമ, കര, തുറമുഖങ്ങളിൽ വിവിധ ഭാഷകളിൽ യോഗ്യരായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
അതേ സമയം, ഹജ്ജ് സീസണിൽ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ വിവിധ വകുപ്പുകൾക്ക് കീഴിൽ തുടരുകയാണ്. മക്കയിലെയും മദീനയിലെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും വികസിപ്പിക്കുന്നതും ഇതിലുൾപ്പെടും. കൂടാതെ ആരോഗ്യ പരിരക്ഷ നൽകുന്നതിന് ആരോഗ്യ, അടിയന്തര സൗകര്യങ്ങളുടെ നവീകരണം, പുണ്യസ്ഥലങ്ങൾക്കിടയിൽ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് ബസുകളുടെ എണ്ണം വർധിപ്പിച്ചും ട്രെയിൻ ശൃംഖല വികസിപ്പിച്ചും ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ ഇതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.