Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ശാ​ഇ​ർ ട്രെ​യി​നി​ൽ...

മ​ശാ​ഇ​ർ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്​​ത​ത്​​ 22 ല​ക്ഷം തീ​ർ​ഥാ​ട​ക​ർ

text_fields
bookmark_border
Hajj Pilgrims in Mashair train
cancel
camera_alt

മ​ശാ​ഇ​ർ ട്രെ​യി​നി​ൽ യാ​ത്ര ചെയ്യുന്ന തീ​ർ​ഥാ​ട​ക​ർ

മ​ക്ക: ഇ​ത്ത​വ​ണ ഹ​ജ്ജ്​ വേ​ള​യി​ൽ മ​ശാ​ഇ​ർ ട്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച​ത്​ 22 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ. അ​റ​ഫ, മു​സ്​​ദ​ലി​ഫ, മി​ന സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ 2,200 ട്രി​പ്പു​ക​ളി​ലാ​ണ്​ ഇ​ത്ര​യും പേ​ർ യാ​ത്ര ചെ​യ്​​ത​ത്. ആ​ദ്യ​ദി​വ​സ​ത്തെ ട്രി​പ്പു​ക​ളി​ൽ 2,90,000 യാ​ത്ര​ക്കാ​രെ ക​യ​റ്റി. മു​സ്​​ദ​ലി​ഫ​യി​ലേ​ക്ക്​ 3,05,000 തീ​ർ​ഥാ​ട​ക​രെ എ​ത്തി​ച്ചു.

2,92,000 തീ​ർ​ഥാ​ട​ക​രെ മി​ന​യി​ൽ​നി​ന്ന് അ​റ​ഫ​യി​ലേ​ക്കും 3,83,000ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​രെ മി​ന​യി​ലേ​ക്കും എ​ത്തി​ച്ചു. ത​ശ്​​രീ​ഖി​​ന്റെ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ മി​ന, മു​സ്ദ​ലി​ഫ, അ​റ​ഫ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ജം​റ സ്റ്റേ​ഷ​നി​ലേ​ക്ക് ഏ​ക​ദേ​ശം 12 ല​ക്ഷം യാ​ത്ര​ക്കാ​രെ എ​ത്തി​ച്ചു. ഏ​ഴു​ ദി​വ​സം നീ​ണ്ട ഓ​പ​റേ​ഷ​നി​ൽ മ​ശാ​ഇ​ർ ട്രെ​യി​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ സൗ​ദി റെ​യി​ൽ​വേ (സാ​ർ) അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahHajj 2024
News Summary - Hajj 2024
Next Story