ഹജ്ജ് തീർഥാടകർക്ക് പ്രബോധകരുടെ 14 ലക്ഷത്തിലേറെ സേവനങ്ങൾ
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ 18 ലക്ഷത്തിലധികം തീർഥാടകർക്കും സന്ദർശകർക്കും വേണ്ടി സൗദി ഇസ്ലാമികകാര്യ മന്ത്രാലയവും ‘ദഅവ ആൻഡ് ഗൈഡൻസും’ ചേർന്ന് 14 ലക്ഷത്തിലധികം മതപരമായ കാര്യങ്ങളിൽ സേവനങ്ങൾ നൽകിയതായി അധികൃതർ വ്യക്തമാക്കി. 600ലധികം വരുന്ന സ്ത്രീ പുരുഷ ഇസ്ലാമിക പ്രബോധകർ ഹജ്ജിന്റെ അനുഷ്ഠാനങ്ങൾ നടക്കുന്ന വിശുദ്ധസ്ഥലങ്ങളിൽ മാർഗനിർദേശം നൽകിയിരുന്നു. 180 ലധികം രാജ്യങ്ങളിൽനിന്ന് വന്ന തീർഥാടകർക്ക് വിവിധ ഭാഷകളിൽ ഹജ്ജ് കർമങ്ങളുമായി ബന്ധപ്പെട്ടും മറ്റു ഇസ്ലാമിക വിഷയങ്ങളിലും പ്രബോധകർ നിർദേശങ്ങൾ നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഹജ്ജ് കർമങ്ങളുടെ നാളുകളിലും മദീനയിലെ മസ്ജിദുന്നബവി സന്ദർശന വേളകളിൽ തീർഥാടകരെ നയിക്കാനും പ്രത്യേക ജീവനക്കാരെ നിയോഗിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇസ്ലാമിക കാര്യ മന്ത്രാലായത്തിന്റെ ടോൾ ഫ്രീ നമ്പർ വഴിയുള്ള ‘ഹെൽപ് ലൈൻ’ ഉപയോഗിച്ച് നൂറു കണക്കിന് തീർഥാടകർക്കും ഇസ്ലാമികകാര്യ വിഷയങ്ങളിൽ ആവശ്യമായ സേവനങ്ങൾ നൽകിയതായും മന്ത്രാലയം വക്താവ് വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് സീസണിൽ സ്തുത്യർഹ സേവനങ്ങൾ ചെയ്ത ഇസ്ലാമിക പ്രബോധകർക്ക് ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.