ഹജ്ജ് പ്രവർത്തനപദ്ധതികൾ വിജയകരം -ഇരുഹറം കാര്യാലയ മേധാവി
text_fieldsജിദ്ദ: ഇൗ വർഷത്തെ ഇരുഹറം കാര്യാലയത്തിനുകീഴിലെ ഹജ്ജ് പ്രവർത്തന പദ്ധതികൾ വിജയകരമെന്ന് മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. തീർഥാടകരുടെ യാത്രകൾ വ്യവസ്ഥാപിതമാക്കാനും സുരക്ഷക്കും വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പ്രവർത്തിച്ചത്. ഡിജിറ്റൽ ആപ്ലിക്കേഷനുകളിൽനിന്ന് ഹജ്ജ് വേളയിൽ നിരവധി സ്മാർട്ട് സാേങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തി.
അതിനാൽ ഇൗ വർഷത്തെ ഹജ്ജ് 'സ്മാർട്ട് ഹജ്ജ്' ആണ്. ഹജ്ജ് സുരക്ഷിതവും വ്യവസ്ഥാപിതവുമാക്കാൻ ആർട്ടിഫിഷൽ ഡാറ്റ, അണുമുക്തമാക്കാനും സംസം വിതരണത്തിനും ആളുകൾക്ക് മാർഗനിർദേശങ്ങൾ നൽകാനും സ്മാർട്ട് റോബോട്ടുകൾ ഉപയോഗപ്പെടുത്തി. അറഫ പ്രസംഗം 10 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുമായി. കോവിഡ് സാഹചര്യത്തിൽ ഫീൽഡ് സംഘങ്ങളെ നിയോഗിച്ച് ആരോഗ്യമന്ത്രാലയം നിർദേശിച്ച പ്രോേട്ടാകോളുകൾ നടപ്പാക്കി. ഹജ്ജ് കഴിഞ്ഞ ഉടനെ അണുമുക്തമാക്കൽ നടപടികൾ തുടരും. അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.