ഹജ്ജ്: പൊതുസുരക്ഷ പദ്ധതികൾക്ക് അംഗീകാരം
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിലേക്കുള്ള പൊതുസുരക്ഷ പദ്ധതികൾക്ക് അംഗീകാരം നൽകി.ഹജ്ജ് വേളയിലെ പൊതുസുരക്ഷ ചുമതലകൾക്കും ഉത്തരവാദിത്തങ്ങൾക്കും വേണ്ടിയുള്ള പൊതുസുരക്ഷ പദ്ധതി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ആണ് അംഗീകാരം നൽകിയത്.
സുരക്ഷ, സംഘാടനം, ട്രാഫിക്, മാനുഷിക വശങ്ങൾ എന്നിവ കണക്കിലെടുത്താണ് പദ്ധതിയെന്ന് പൊതുസുരക്ഷ ഡയറക്ടർ ജനറൽ ലെഫ്റ്റനൻറ് മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി പറഞ്ഞു. സിവിൽ ഡിഫൻസിന് കീഴിലെ അടിയന്തര പദ്ധതിക്കും ആഭ്യന്തര മന്ത്രി അംഗീകാരം നൽകി.
ഭരണാധികാരികളുടെ നിർദേശത്തെ തുടർന്ന് ഹജ്ജ് വേളയിലെ പൊതു അടിയന്തര പദ്ധതികളുടെ വികസനം തുടരുന്നതായി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനൻറ് സുലൈമാൻ അൽഅംറ് പറഞ്ഞു.
മക്ക, മശാഇർ, മദീന എന്നിവിടങ്ങളിൽ തീർഥാടകരുടെ സുരക്ഷിതത്വത്തിന് വേണ്ട എല്ലാ കാര്യങ്ങളും അടിയന്തര സുരക്ഷ പദ്ധതിയിലുൾപ്പെടുമെന്നും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.