കേരള ഹാജിമാർ പൊതുവെ തൃപ്തർ -ഹജ്ജ് കമ്മിറ്റി ചെയർമാൻ
text_fieldsമക്ക: കേരളത്തിൽ നിന്നുള്ള ഹാജിമാർക്ക് പരമാവധി മികച്ച സേവനം ലഭ്യമാക്കാൻ സാധിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി. സ്വാഭാവികമായ പ്രയാസങ്ങളും അസൗകര്യങ്ങളും ഉണ്ടാവുമെങ്കിലും പൊതുവെ മികച്ച പ്രതികരണമ ാണ് ഹാജിമാരിൽ നിന്ന് ലഭിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികൾ നേരിടാനുള്ള മികച്ച പരിശീലനം ഹാജിമാർക് ക് കേരളത്തിൽ ലഭ്യമാക്കിയിരുന്നു. മിനായിലെ തമ്പിൽ ‘ഗൾഫ് മാധ്യമ’ത്തോടു സംസാരിക്കുകയായിരുന്നു ഹജ്ജ് കമ്മിറ്റി ചെയർമാൻ.
ഭക്ഷണമുൾപെടെ വിഷയങ്ങളിൽ ചിലർക്ക് പ്രയാസങ്ങളുണ്ടാവും. എല്ലാ തരം ഭക്ഷണവും കഴിക്കാൻ നമ്മൾ മലയാളികൾ ശീലിക്കണം. ഹജ്ജിെൻറ നാലാം ദിനത്തിൽ മിനായിൽ കനത്ത മഴ പെയ്തപ്പോൾ ആശങ്കയുണ്ടായെങ്കിലും ദൈവാനുഗ്രഹം കൊണ്ട് വലിയ പ്രശ്നങ്ങളോ പ്രയാസങ്ങളോ ഉണ്ടായില്ല.
കേരളത്തിൽ നിന്ന് 62 വളണ്ടിയർമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയോഗിച്ചിരുന്നു. ഇതു കൂടാതെ 75 ഹജ്ജ് ഒാഫിസർമാരെ കേരളത്തിൽ നിന്ന് കേന്ദ്രഹജ്ജ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.
ഹാജിമാരുടെ സേവനത്തിന് സംസ്ഥാന സർക്കാർ വളണ്ടിയർമാരെ തെരഞ്ഞെടുക്കുേമ്പാൾ ഉറുദു, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുള്ളവരെ തെരഞ്ഞെടുക്കണം. ഹാജിമാരുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ വേണ്ട വിധം അവതരിപ്പിക്കാൻ അതാവശ്യമാണ്.
ഇതു വരെ ഹാജിമാർക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. മിനാവാസം കഴിഞ്ഞ് പോകുേമ്പാഴാണ് സ്വാഭാവികമായും ക്ഷീണം കൂടുക. ഇത്തവണ മദീന സന്ദർശനം നേരത്തെ പൂർത്തിയായത് തീർഥാടകർക്ക് ആശ്വാസമാണ്. ഹാജിമാർ കർമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച വൈകുന്നേരത്തോടെ മിനായിൽ നിന്ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.