ഹജ്ജ്: തീർഥാടകരുടെ സേവനത്തിന് വിപുലമായ സാേങ്കതിക സംവിധാനം
text_fieldsജിദ്ദ: ഹജ്ജ് സീസണിൽ തീർഥാടകരെ സേവിക്കുന്നതിന് വേണ്ട സാേങ്കതിക സംവിധാനങ്ങൾ ഒരുക്കുന്ന ജോലികൾ ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ പൂർത്തിയാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തിൽ അതിെൻറ വ്യാപനം തടയുന്നതിനും തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിനുമാവശ്യമായ സംവിധാനങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും പറഞ്ഞു. പുണ്യസ്ഥലങ്ങൾക്കിടയിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആപ്ലിക്കേഷനുകളുണ്ടെന്ന് ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ സ്മാർട്ട് കാർഡ് ആപ്ലിക്കേഷനിലെ സാേങ്കതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഡിജിറ്റൽ പരിവർത്തനത്തിെൻറ ഭാഗമായും തീർഥാടകർക്ക് ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിനുമാണ് സാേങ്കതിക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്ക് നൽകുന്ന സ്മാർട്ട് സേവനങ്ങൾ വികസിപ്പിക്കുന്നതിന് മന്ത്രാലയം നിരന്തരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഹജ്ജ് ഉംറ സഹമന്ത്രി പറഞ്ഞു.
ഇതിലൂടെ സാേങ്കതിക പരിഹാരങ്ങളും ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകളും തീർഥാടകർക്ക് ഗുണനിലവാരമുള്ള നൂതന സാേങ്കതിക സേവനങ്ങളും നൽകാൻ സാധിച്ചു. അതിലേറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് 'ഇഅ്തമർനാ'ആപ്ലിക്കേഷൻ, സൗദി സെൻട്രൽ റിസർവേഷൻ എൻജിൻ, സ്മാർട്ട് ഹജ്ജ് പ്ലാറ്റ്ഫോം, സർവിസസ് മോണിറ്ററിങ് സംരംഭം, തഫ്വീജ്, ഭക്ഷണവിതരണ രംഗത്തെ 'കേറ്ററിങ് സേവന വികസന പദ്ധതി'മശാഇൽ ഇലക്ട്രോണിക് സംവിധാനം എന്നിവ. തീർഥാടകർക്കും ഹജ്ജ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇത്തരം സാേങ്കതിക പദ്ധതികൾ ഗുണകരമാകുന്നതാണ്.
'സ്മാർട്ട് ഹജ്ജ് കാർഡ്'സാേങ്കതിക മേഖലയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തിെൻറ സംരംഭങ്ങളിലൊന്നാണ്. തീർഥാടകരുടെ വ്യക്തിഗത, മെഡിക്കൽ, പാർപ്പിട വിവരങ്ങൾ അടങ്ങിയ ഏകീകൃത കാർഡാണിത്. സ്മാർട്ട് ആപ്ലിക്കേഷനിലൂടെ വായിക്കാൻ കഴിയും. വഴിതെറ്റുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുക, പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുക തുടങ്ങിയ വിവിധങ്ങളായ സേവനങ്ങൾ ലഭിക്കുന്നതാണിതെന്നും ഹജ്ജ് ഉംറ സഹമന്ത്രി പറഞ്ഞു.
ബലിമൃഗ പരിശോധനക്ക് പ്രത്യേക സംഘങ്ങൾ
ജിദ്ദ: ബലിയറുക്കാനായി മക്കയിലേക്കു കൊണ്ടുവരുന്ന മൃഗങ്ങളുടെ ഉറവിടവും സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ഇതിനായി മക്കയിലേക്കെത്തുന്ന റോഡുകളിൽ മുഴുവൻസമയ പരിശോധനക്കായി വെറ്ററിനറി ഉദ്യോഗസ്ഥരുടെ സംഘമുണ്ടാകും. കാലികളെ ഇറക്കുമതി ചെയ്യുന്ന ജിദ്ദ പോർട്ടിലും പ്രത്യേക സംഘത്തെ പരിശോധനക്കായി നിയോഗിക്കും.
ഇൗ വർഷത്തെ ഹജ്ജിന് വെറ്ററിനറി സംഘങ്ങൾക്കുള്ള പ്രവർത്തനപദ്ധതികൾ പൂർത്തിയായിട്ടുണ്ട്. കഅ്കിയ, നവാരിയ, ബുഹൈദ എന്നീ കവാടങ്ങളിൽ സംഘങ്ങളുണ്ടാകും. കൂടാതെ മക്കയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനക്ക് നാലു ഫീൽഡ് സംഘങ്ങളുമുണ്ടാകുമെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.