Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hajj 2022, Hajj, Hajj pilgrims
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലുള്ളവർക്ക്​...

സൗദിയിലുള്ളവർക്ക്​ ഹജ്ജ്​: അപേക്ഷാ നടപടിക്രമങ്ങൾ ഉടൻ പ്രഖ്യാപിക്കും

text_fields
bookmark_border
Listen to this Article

ജിദ്ദ: രാജ്യത്തിനകത്തുനിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള അപേക്ഷാ നടപടിക്രമങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലുള്ളവർക്ക് ഹജ്ജ് ചെയ്യാൻ മന്ത്രാലയം നൽകുന്ന വ്യവസ്ഥകൾ പാലിക്കൽ നിർബന്ധമാണെന്നും മന്ത്രാലയം പുറത്തിറക്കുന്ന ആപ്പ്​ വഴി മാത്രമാണ് അപേക്ഷ നൽകേണ്ടതെന്നും വെള്ളിയാഴ്ച മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

ഹജ്ജ് രജിസ്ട്രേഷന് ഹജ്ജ് ഉംറ മന്ത്രാലയത്തി​ന്റെ ഔദ്യോഗിക വെബ്​സൈറ്റും ആപ്പും മാത്രമേ ഉപയോഗപ്പെടുത്താവൂ എന്നും വ്യാജ സൈറ്റുകളിലും ആപ്പുകളിലും പെട്ട്​ വഞ്ചിതരാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദിയിൽനിന്നും വിദേശത്തുനിന്നുമായി 65 വയസ്സിന് താഴെയുള്ള 10 ലക്ഷം പേർക്കാണ് ഈ വർഷം ഹജ്ജ് ചെയ്യാൻ അവസരം നൽകുന്നതെന്ന് നേരത്തേ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

വിദേശ രാജ്യങ്ങളിൽനിന്ന് എട്ടര ലക്ഷം പേർക്കും സൗദിക്കകത്തെ സ്വദേശികളിൽനിന്നും വിദേശികളിൽനിന്നുമായി ഒന്നര ലക്ഷം പേർക്കുമാണ് ഹജ്ജിന് അനുമതി നൽകുകയെന്നും നേരത്തേ മന്ത്രാലയം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiahajj 2022
News Summary - Hajj for Saudis: Application procedures will be announced soon
Next Story