ചില വസ്തുക്കൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന് തീർഥാടകർക്ക് വിലക്കെന്ന് അധികൃതർ
text_fieldsമക്ക: ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്. തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് കൂർത്ത വസ്തുക്കളും, കത്തുന്ന വാതകങ്ങളും ഹറമിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടില്ല.
തീർഥാടകർ ചെറിയ ബാഗുകൾ കൈയിൽ കരുതാൻ പ്രത്യേകം ശ്രദ്ധിക്കണം. വലിയ ബാഗുകൾക്ക് നിയന്ത്രണമുണ്ട്. കൂടാതെ കുട്ടികളുടെ സ്ട്രോളർ ഉള്ളിലേക്ക് കൊണ്ടു വരുന്നതിനും വിലക്കുണ്ട്. ഹജ്ജ് അനുഷ്ഠാനങ്ങൾ ബുദ്ധിമുട്ടുകളില്ലാതെ പൂർത്തീകരിക്കാൻ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.