തീർഥാടകർ കർമഭൂമിയിലേക്ക്
text_fieldsമക്ക: കാത്തിരുന്ന പുണ്യനിമിഷങ്ങളെ നെേഞ്ചാടുചേർക്കാൻ തീർഥാടകർ മിനായിലേക്ക്. അ വിടെ പ്രാർഥനയുടെ താഴ്വാരം ഹാജിമാരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി. 20 കി.മീറ്ററിലേറെ വ ിസ്തൃതിയിൽ നിരന്നു കിടക്കുന്ന വെളുത്ത കൂടാരങ്ങൾ നാഥെൻറ അതിഥികൾക്ക് രാപ്പാർ ക്കാൻ സജ്ജം. ഇന്നുരാത്രി മുതൽ മക്കയിലെ എല്ലാ വഴികളും മിനായിലേക്ക് ഒഴുകും. നാളെ പുലർന്നാലും തീർഥാടകരുടെ ഒഴുക്ക് നിലക്കില്ല. 20 ലക്ഷത്തിലധികം പേരുണ്ട് ഇത്തവണയും ഹജ്ജ് നിർവഹിക്കാൻ. സുരക്ഷയും സഹായവും സാന്ത്വനവുമായി വൻ സന്നാഹവുമുണ്ടിവിടെ.
ദുൽഹജ്ജ് എട്ടു മുതൽ ആരംഭിക്കുന്ന ഹജ്ജ് കർമങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ദുൽഹജ്ജ് എട്ടിനാണ് ഹാജിമാരുടെ മിനായാത്രയെങ്കിലും തിരക്കൊഴിവാക്കുന്നതിനായാണ് ഇന്നുതന്നെ തുടങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ടുവരെ മിനായിലേക്ക് തീർഥാടകപ്രവാഹം തുടരുെമന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പുലർച്ചെ മുതൽ എല്ലാവരും മഹാസംഗമത്തിെൻറ ഭാഗമാകാൻ അറഫയിലേക്ക് നീങ്ങും.
ഇത്തവണ ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം പേരുണ്ട്. 101 വയസ്സുള്ള പഞ്ചാബുകാരി അത്താറ ബീവി മുതൽ ഹജ്ജിന് പുണ്യഭൂമിയിൽ എത്തിയശേഷം പിറന്ന രണ്ട് ഇന്ത്യൻ കൺമണികൾ വരെയുണ്ട് ഇക്കൂട്ടത്തിൽ.
ഇന്ത്യക്കാരായ എട്ട് തീർഥാടകർ മദീനയിലെ ആശുപത്രിയിലാണ്. അറഫ ദിനമാവുേമ്പാഴേക്കും അവരെ മക്കയിലെത്തിക്കും. കാൽ ലക്ഷത്തിലേറെ മലയാളികൾ നാട്ടിൽനിന്ന് ഹജ്ജിനെത്തിയിട്ടുണ്ട്. ആഭ്യന്തര തീർഥാടകരുടെ കുട്ടത്തിലും മലയാളികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.