ഹാജിമാർ വീണ്ടും മിനയിൽ; ജംറകളിൽ കല്ലെറിയൽ ആരംഭിച്ചു
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർ മിനയിലെത്തി ജംറകളിലെ കല്ലെറിയൽ ചടങ്ങ് ആരംഭിച്ചു. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പെങ്കടുക്കാനും മുസ്ദലിഫയിൽ രാപ്പാർക്കാനും കഴിഞ്ഞ ആത്മനിർവൃതിയിലാണ് ചൊവ്വാഴ്ച ബാക്കി കർമങ്ങൾ പൂർത്തിയാക്കാൻ തീർഥാടകർ വീണ്ടും മിനയിലെ തമ്പുകളിലെത്തിയത്. മുസ്ദലിഫയിൽ രാപ്പാർത്ത തീർഥാടകരെ അർധരാത്രിക്കുശേഷം മിനയിലെ താമസ സ്ഥലങ്ങളിലെത്തിക്കാൻ തുടങ്ങിയിരുന്നു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ജംറത്തുൽസുഅ്റ, ജംറത്തുൽ വുസ്താ, ജംറത്തുൽ അഖ്ബ എന്നീ മൂന്ന് ജംറകളിൽ കല്ലേറ് നടത്തും. ഒാരോ ജംറകളിലും ഏഴ് വീതം കല്ലുകളാണ് എറിയുക. ഇതോടെ ഇൗ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് പരിസമാപ്തിയാകും.
ആദ്യദിവസത്തെ കല്ലേറിനുശേഷം തീർഥാടകർ ബലികർമം നടത്തി. തലമുണ്ഡനം ചെയ്തശേഷം ഇഹ്റാമിെൻറ വസ്ത്രം മാറ്റി. നിരവധി തീർഥാടകർ മസ്ജിദുൽ ഹറാമിലെത്തി ത്വവാഫുൽ ഇഫാദയും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.