ഹജ്ജ്: ആഭ്യന്തര തീർഥാടകർക്ക് മാത്രമാക്കിയത് കോവിഡ് വകഭേദം ബാധിക്കാതിരിക്കാൻ –ആരോഗ്യമന്ത്രി
text_fieldsജിദ്ദ: കോവിഡിെൻറ പുതിയ വകഭേദങ്ങൾ തീർഥാടകരെ ബാധിക്കാതിരിക്കാനാണ് ഇൗ വർഷവും ഹജ്ജ് കർമം ആഭ്യന്തര തീർഥാടകർക്ക് മാത്രമാക്കി ചുരുക്കിയതെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.
സംയുക്ത വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തീർഥാടകർ സുരക്ഷിതമായ അവസ്ഥയിലായിരിക്കണമെന്നതാണ് രാജ്യത്തിെൻറ താൽപര്യം.ആ രംഗത്ത് രാജ്യത്തിന് വലിയ പരിചയമുണ്ട്. കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു.
തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.ഇൗ വർഷം ഹജ്ജ് വേളയിൽ മൂന്ന് ആശുപത്രികൾ കൂടിയുണ്ടാകും. മക്ക മേഖലയിലെ ആശുപത്രികൾ സജ്ജമാണ്. കുത്തിവെപ്പ് ഇൗ വർഷ ഹജ്ജിെൻറ പ്രധാന നിബന്ധനയാണ്.
കുത്തിവെപ്പ് സംബന്ധിച്ച് എല്ലാവരുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.അതിനാൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.