ഹജ്ജ്: മശാഇർ മെട്രോയിൽ 7000 പേർക്ക് തൊഴിലവസരം
text_fieldsമക്ക: ഹജ്ജ് ദിനങ്ങളിൽ പുണ്യനഗരങ്ങളെ ബന്ധിപ്പിച്ച് ചെയിൻ സർവിസ് നടത്തുന്ന മശാഇർ മെട്രോയിൽ തൊഴിലവസരം. ക്രൗഡ് കൺട്രോൾ ഏജൻറ്, ഫ്ലാറ്റ് ഫോം ഏജൻറ്, പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ ഏജൻറ്, റാമ്പ് ഏജൻറ്, ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ ഏജൻറ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 7000 തൊഴിലവസരങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അൽ യമാമ കമ്പനിക്കാണ് റിക്രൂട്ട് ചെയ്യാനുള്ള ചുമതല.
സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. hoshood-mmmsl.com എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങളും ഇഖാമയും ഫോട്ടോയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടു ദിവസത്തെ പരിശീലനമുണ്ടാവും. ഹജ്ജ് ദിനങ്ങളിൽ ഉൾപ്പെടെ ഏഴ് ദിവസങ്ങളില്‍ എട്ടു മണിക്കൂറാണ് ജോലി. വിവിധ തസ്തികകളിലേക്ക് 3000 സൗദി റിയാൽ മുതലാണ് ശമ്പളം. മക്ക മാസ് റെയിൽ ട്രാൻസിറ്റ് കമ്പനിക്ക് കീഴിൽ ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് എന്ന കമ്പനിയാണ് മശാഇർ മെട്രോ നിർമിച്ചത്. ഈ കമ്പനിക്കുതന്നെയാണ് ഇത്തവണ ഓപറേഷൻ ചുമതല. ആയിരം സര്‍വിസുകളിലായി 3.5 ലക്ഷം ഹാജിമാരാണ് ഓരോ വര്‍ഷവും മശാഇർ മെട്രോ പ്രയോജനപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.