ഹജ്ജ്: ‘മനാസികാന’ ആപ്പിെൻറ പുതുക്കിയ പതിപ്പ് പുറത്തിറക്കി
text_fieldsജിദ്ദ: ഹാജിമാർക്ക് വിവിധ കാര്യങ്ങളിൽ മാർഗനിർദേശവും സഹായവും പ്രദാനം ചെയ്യുന്ന ‘മനാസികാന’ ആപ്ലിക്കേഷെൻറ പുതുക്കി പതിപ്പ് പുറത്തിറക്കി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ടർക്കിഷ്, മലായ്, ബംഗാളി ഭാഷകളിൽ ആപ്പ് ലഭ്യമാണ്. മക്ക, മദീന, ജിദ്ദ നഗരങ്ങളുടെയും പുണ്യസ്ഥലങ്ങളുടെയും ഭൂപടവും വിശദ വിവരങ്ങളും ഇതിൽ ലഭിക്കും. ഒാഫ്ലൈൻ മാപ്സ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം. വിവിധ പ്രദേശങ്ങൾ, ഹറം അതിർത്തികൾ തുടങ്ങിയവ ഇൻറർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഇതിൽ പ്രത്യക്ഷപ്പെടും.
ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബൻതനാണ് കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ആപ്പിെൻറ പുതുക്കിയ പതിപ്പ് പുറത്തിറക്കിയത്. ആചാരങ്ങളും കർമങ്ങളും അനായാസം പൂർത്തിയാക്കാനും ബസുകളുടെ പുറപ്പെടൽ സമയം അറിയാനും ജംറകളിലെ കല്ലേറ് സമയം മനസിലാക്കാനും ആപ്പ് വഴി കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ മന്ത്രാലയവുമായി തീർഥാടകർക്ക് നേരിട്ട് ബന്ധപ്പെടാനും ഇതിൽ സൗകര്യമുണ്ടാകും. വിവിധ അടിയന്തിര സേവന വിഭാഗങ്ങളെ അനായാസം ബന്ധപ്പെടാനും കഴിയും. മന്ത്രാലയം തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിലെ കുതിച്ചുചാട്ടമാണ് ‘മനാസികാന’ ആപ്പിെൻറ പുതുക്കിയ പതിപ്പെന്ന് ഉപമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മുശാത്ത് സൂചിപ്പിച്ചു. ആപ്സ്റ്റോർ അല്ലെങ്കിൽ പ്ലേ സ്റ്റോറിൽ ‘MANASIKANA’ എന്ന് സെർച്ച് ചെയ്താൽ ആപ് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.