ഹജ്ജ് വാർത്തകൾ ലോകമെമ്പാടുമെത്തിച്ച് 'വെർച്വൽ മീഡിയ സെൻറർ'
text_fieldsജിദ്ദ: സൗദി വാർത്ത മന്ത്രാലയം ഹജ്ജ് വേളയിൽ മിനയിലൊരുക്കിയ വെൽച്വൽ മീഡിയ സെൻറർ ഒരേസമയം അഞ്ചു ഭാഷകളിലാണ് ലോകമാകെ വാർത്തകളെത്തിച്ചത്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, മലായ് എന്നീ ഭാഷകളിൽ അന്താരാഷ്ട്ര, പ്രാദേശിക മാധ്യമങ്ങൾക്കും വാർത്ത ഏജൻസികൾക്കും ഹജ്ജ് വാർത്തകൾ നൽകുകയായിരുന്നു. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരിലേക്ക് വാർത്തകൾ എത്തിക്കുന്നതിന് ആദ്യമായാണ് ഇത്രയും ഭാഷകളിൽ ഹജ്ജ് മാധ്യമകേന്ദ്രം സേവനം നൽകുന്നത്. ഹജ്ജ് പൂർത്തിയായി തീർഥാടകർ മക്കയോട് വിടപറഞ്ഞ വെള്ളിയാഴ്ചയോടെ ഇൗ കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചു.
എക്സ്ക്ലൂസിവ് വാർത്തകൾക്കുപുറമെ ഹജ്ജ് സേവനരംഗത്ത് രാജ്യത്തിെൻറ പ്രവർത്തനങ്ങളെ എടുത്തുകാട്ടുന്ന നിരവധി വാർത്തകളും ചിത്രങ്ങളും വിഡിയോകളും അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകി. ലോകമെമ്പാടുമുള്ള 725 മാധ്യമപ്രവർത്തകരാണ് കേന്ദ്രത്തിെൻറ സേവനം ഉപയോഗപ്പെടുത്തിയത്. മുൻവർഷത്തേക്കാൾ 13 ശതമാനം കൂടുതലാണിത്. ഇൗ സേവനം ഉപയോഗപ്പെടുത്തിയ മൊത്തം അന്താരാഷ്ട്ര, പ്രാദേശിക മാധ്യമസ്ഥാപനങ്ങളുടെ എണ്ണം 277 ആയി ഉയർന്നു. പ്രധാന അന്താരാഷ്ട്ര വാർത്ത ഏജൻസികൾ, ഡിജിറ്റൽ ന്യൂസ് നെറ്റ്വർക്കുകൾ എന്നിവ ഇതിലുൾപ്പെടുന്നു.
രജിസ്റ്റർ ചെയ്ത മാധ്യമപ്രവർത്തകർക്ക് എക്സ്ക്ലൂസിവ് ഫോേട്ടാകളും വിഡിയോകളും ഉൾപ്പെടെ 1,112 സ്റ്റോറികൾ ഇത്തവണ നൽകിയതായാണ് കണക്ക്. മുൻവർഷത്തേക്കാൾ 117 ശതമാനം കൂടുതലാണിത്. വെർച്വൽ മീഡിയ സെൻററിൽ ഇതുവരെ അപ്ലോഡ് ചെയ്ത ഉള്ളടക്കത്തിെൻറ എണ്ണം 13,000 ആയി. ഡിജിറ്റൽ പ്ലാറ്റ്ഫോം നൽകുന്ന ഉള്ളടക്കത്തിലേക്ക് അന്താരാഷ്ട്ര മാധ്യമപ്രവർത്തകരിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യകത പ്രതിഫലിക്കുന്നതാണിത്.
തീർഥാടകരുടെ ദൈനംദിന യാത്ര, തീർഥാടകരുടെയും ആരോഗ്യ, സുരക്ഷ ജീവനക്കാരുടെയും സന്നദ്ധ സംഘങ്ങളുടെയും വാർത്തകളും വിവിധ ഹ്യൂമൻ ഇൻററസ്റ്റ് സ്റ്റോറികളും വിവിധ അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും വാർത്ത ഏജൻസികളിലൂടെയും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയും ഹജ്ജ് വേളയിൽ വ്യാപകമായി പ്രചരിച്ചു. പ്രതിദിന ഹജ്ജ് വാർത്തസമ്മേളനം തത്സമയം സംപ്രേഷണം ചെയ്തു. ഒാരോ വാർത്തയും അഞ്ചു ഭാഷകളിൽ ഒരേസമയം മൊഴിമാറ്റി. വാർത്ത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഫീൽഡ് ടീമുകളെ നിയോഗിച്ച് സൗദിയിലും മാധ്യമമേഖലയിലും സാക്ഷ്യംവഹിച്ച സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തിെൻറ ചട്ടക്കൂടിനുള്ളിൽനിന്ന് വാർത്തമന്ത്രാലയം അവതരിപ്പിച്ച സംരംഭങ്ങളിലൊന്നാണ് ഹജ്ജ് വേളയിലെ െവർച്വൽ മീഡിയ കേന്ദ്രം എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.