Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ തീർഥാടകയായ...

ഹജ്ജ്​ തീർഥാടകയായ ചാവക്കാട്​ സ്വദേശിനി മക്കയിൽ നിര്യാതയായി

text_fields
bookmark_border
sulaikha
cancel

മക്ക: ഹജ്ജിനെത്തിയ മലയാളി വനിത മക്കയിലെ ആശുപത്രിയിൽ നിര്യാതയായി. തൃശൂർ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ്​ അസീസിയ ആശുപത്രിയിൽ മരിച്ചത്​. ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുവായൂർ മുൻ എം.എൽ.എ കെ.വി. അബ്​ദുൽ ഖാദർ ഇടപെട്ടതിനെ തുടർന്ന് നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. കഴിഞ്ഞമാസം 10ന്​ കൊച്ചിയിൽനിന്നും മഹ്​റമില്ലാതെയുള്ള ബാച്ചിലാണ് ഇവർ വന്നത്. ഭർത്താവ്: അഹ്​മദ് അലി. രണ്ടു മക്കളുണ്ട്.

മക്കയിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ ജിദ്ദയിലെ നവോദയ പ്രവർത്തകൻ ഷറഫു കാളികാവി​െൻറയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj pilgrimGulf Obituary
News Summary - Hajj pilgrim from Chavakkad passed away in Makkah
Next Story