ഹജ്ജ് യാത്ര: 60 രാജ്യങ്ങളുടെ പ്രതിനിധികൾ 70 ഗതാഗത കമ്പനികളുമായി കരാറൊപ്പിട്ടു
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി 60 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികൾ 70 ഗതാഗതകമ്പനികളുമായി കരാറൊപ്പിട്ടു. മക്കയിലും മദീനയിലും മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങൾക്കിടയിലും തീർഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിനാണിത്.
ഈ വർഷത്തെ ഹജ്ജ് സീസണിലേക്കുള്ള ഗതാഗത കരാറുകളുടെ വലിയൊരു ശതമാനം പൂർത്തിയാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയത്തിെൻറ ഗതാഗത വിഭാഗമായ ജനറൽ ഓട്ടോമൊബൈൽ സിൻഡിക്കേറ്റിലെ കോർപറേറ്റ് കാര്യ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ മിഹ്മാദി പറഞ്ഞു. അടുത്തിടെ ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ സേവന സമ്മേളനത്തിനിടയിലാണ് ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 60 രാജ്യങ്ങളുടെ പ്രതിനിധികളുമായി കരാറിലേർപ്പെട്ടതെന്നും അൽമിഹ്മാദി പറഞ്ഞു.
ഹജ്ജ്, ഉംറ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏഴ് സർക്കാർ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് ഗതാഗത മേഖലയിലെ വ്യവസ്ഥകൾക്കും ആവശ്യകതകൾക്കും അനുസൃതമായി വരാനിരിക്കുന്ന ഹജ്ജ് സീസണിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ ഒരുക്കാനും ആവശ്യമായ സീറ്റുകൾ കണക്കാക്കാനും വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജനറൽ ഒാേട്ടാമൊബൈൽ സിൻഡിക്കേറ്റ്. ബസുകളുടെ നിലവാരം, പ്രവർത്തന ക്ഷമത, ബസുകളുടെ ലഭ്യത, വർക്ക്ഷോപ്പുകളുടെ കാര്യക്ഷമത, ഇലക്ട്രോണിക്, ട്രാക്കിങ് സംവിധാനങ്ങളുടെ കാര്യക്ഷമത, ബദൽ സൗകര്യം, ബസ് ഡ്രൈവർമാർക്കുള്ള ഭവന, ഉപജീവന ഫയലുകൾ എന്നിവ ഉറപ്പുവരുത്തുക ഒാേട്ടാമൊബൈൽ സിറ്റിക്കേറ്റിെൻറ പ്രവർത്തന പരിധിയിൽപ്പെടുമെന്നും അൽമിഹ്മാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.