ഹജ്ജ് തീർഥാടകർക്ക് ഊരകം കെ.എം.സി.സി സ്വീകരണം നൽകി
text_fieldsജിദ്ദ: സേവനരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കെ.എം.സി.സിയെ പോലെ ലോകത്ത് മറ്റൊരു പ്രസ്ഥാനവും ഒരാൾക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്നും മിനായിലെയും അറഫായിലെയും കെ.എം.സി.സി ചെയ്യുന്ന സേവനങ്ങൾ വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും മുസ്ലിം ലീഗ് കേരളത്തിൽ വിജയിക്കുന്നതിന്റെ നല്ലൊരു പങ്ക് കെ.എം.സി.സി പ്രവർത്തകരുടെ സീമമായ സേവനങ്ങളുടെ മികവ് കൊണ്ടാണെന്നും മുസ്ലിം ലീഗ് നേതാവും വേങ്ങര മണ്ഡലം പെൻഷനേഴ്സ് ലീഗ് പ്രസിഡൻറും ഊരകം എം.യു ഹൈസ്കൂൾ പ്രിൻസിപ്പൽ കൂടിയായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അഭിപ്രായപ്പെട്ടു.
ഹജ്ജ് കർമം നിർവഹിക്കാൻ മക്കയിലെത്തിയ ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് നേതാക്കൾക്ക് ജിദ്ദ ഊരകം പഞ്ചായത്ത് കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ.എ. റസാഖ് സംഗമം ഉദ്ഘാടനം ചെയ്തു. ഹജ്ജ് കർമം നിർവഹിക്കാനെത്തിയ ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെയ്യിദ് അലി അക്ബർ ജമലുല്ലൈലി, പാണക്കാട് മുഹമ്മദ് നസീർ ശിഹാബ് തങ്ങൾ, ഊരകം പാലിയേറ്റീവ് ഓഫീസ് സെക്രട്ടറി അബൂബക്കർ തുടങ്ങിയവർക്കും ചടങ്ങിൽ സ്വീകരണം നൽകി.
ഈ വർഷത്തെ മിനായിലെ ഹജ്ജ് സന്നദ്ധസേവനത്തിന് ഊരകം പഞ്ചായത്തിൽനിന്നും കെ.എം.സി.സിയുടെയും വിഖായയുടെയും പ്രവർത്തകർക്ക് പഞ്ചായത്ത് കെ.എം.സി.സിയുടെ ഉപഹാര സമർപ്പണവും സെൻട്രൽ- ജില്ല -മണ്ഡലം ക്യാപ്റ്റന്മാരെ ആദരിക്കലും ചടങ്ങിൽ നടന്നു. എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ലാഹ് തങ്ങൾ മേലാറ്റൂർ മുഖ്യാതിഥിയായിരുന്നു. ശിഹാബ് താമരക്കുളം, ഇസ്മാഈൽ മുണ്ടുപറമ്പ്, നാണി മാസ്റ്റർ, മുഹമ്മദ് കല്ലു, സിറാജ് കണ്ണവം, ഇ.വി. നാസർ, ജാഫർ കുറ്റൂർ, ശിഹാബ് കണ്ണമംഗലം, നാസർ എ.ആർ നഗർ എന്നിവർ സംഗമത്തിൽ സംസാരിച്ചു. എം.കെ. മുസ്തഫ വളൻറിയർമാരെ പരിചയപ്പെടുത്തി. റാസിഖ് കുറ്റാളൂർ, മുജീബ് പോത്താഞ്ചേരി, അൻവർ ഹുദവി, ഷബീർ അലി കൊടലിട എന്നിവർ പങ്കെടുത്തു. അലി പാങ്ങാട്ട് സ്വാഗതവും അൻവർ പുത്തൻപീടിക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.