ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ മക്കയിലെത്തി
text_fieldsമക്ക: ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ മക്കയിലെത്തി ഉംറ നിർവഹിച്ചു. 164 തീർഥാടകരാണ് കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇത്തവണ ഹജ്ജിനെത്തിയത്. ലക്ഷദ്വീപിലെ ജനവാസമുള്ള 10 ചെറു ദ്വീപുകളിൽനിന്നുള്ള ഹാജിമാര്‍ കൊച്ചി വഴിയാണ് ഹജ്ജിനെത്തിയത്. കേരള ഹജ്ജ് കമ്മിറ്റിക്കു കീഴിലാണ് ലക്ഷദീപ്, മാഹി എന്നിവിടങ്ങളിലെ ഹാജിമാർ ഹജ്ജിനെത്തുന്നത്.
ലക്ഷദ്വീപിലെ ജനവാസമുള്ള മിനിക്കോയ്, അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലത്ത്, കടമത്ത്, കവരത്തി, കിൽത്താൻ എന്നീ പത്തു ചെറു ദ്വീപുകളിൽനിന്നാണ് 164 ഹാജിമാരും ഒരു വളന്റിയറുമുൾപ്പെടെ എത്തിയത്. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ഒരുക്കിയ രണ്ടു കപ്പലുകളിലാണ് തീർഥാടകരെ കൊച്ചിയിലെത്തിച്ചത്. കൊച്ചിയിൽനിന്ന് തിങ്കളാഴ്ച സൗദി എയർലൈൻസിന്റെ എസ്.വി 3783 നമ്പർ വിമാനത്തിൽ ഇവർ ജിദ്ദയിലെത്തി.
ജിദ്ദ ഹജ്ജ് ടെർമിനലിൽനിന്ന് ബസ് മാർഗം മക്കയിലെത്തിയ സംഘം രാത്രിയോടെ ഉംറ നിർവഹിക്കാൻ പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചയോടെ താമസസ്ഥലത്ത് മടങ്ങിയെത്തി. അസീസിയയിലെ മഹത്തത്തുൽ ബങ്കിൽ ഹജ്ജ് മിഷൻ ഒരുക്കിയ കെട്ടിട നമ്പർ 62, 130 എന്നിവയിലാണ് ഇവർക്ക് താമസം ഒരുക്കിയിട്ടുള്ളത്. ഹജ്ജ് കർമത്തിനുശേഷം മദീന സന്ദർശനം പൂർത്തിയാക്കി ജൂലൈ 24ന് മദീന വഴിയായിരിക്കും ഇവരുടെ മടക്കം. ലക്ഷദ്വീപ് ഹാജിമാരെ കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടന പ്രവർത്തകർ മക്കയിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.