കരമാർഗം ഹജ്ജ് തീർഥാടകരുടെ വരവ് തുടങ്ങി
text_fieldsജിദ്ദ: കരമാർഗം ഹജ്ജ് തീർഥാടകരുടെ വരവ് തുടങ്ങി. വടക്കൻ അതിർത്തി മേഖലയിലെ അറാർ ജദീദ് പ്രവേശന കവാടം വഴിയാണ് ഇറാഖിൽ നിന്നുള്ള ആദ്യസംഘം സൗദിയിലെത്തിയത്. ഇറാഖിൽ നിന്നും 8,000 ലധികം തീർഥാടകർ അറാർ അതിർത്തി വഴിയെത്തും.
മറ്റ് അതിർത്തി കവാടങ്ങൾ വഴിയും തീർഥാടകരുടെ വരവ് വരുംദിവസങ്ങളിലായി ആരംഭിക്കും. കരമാർഗമെത്തുന്ന തീർഥാടകരുടെ യാത്ര നടപടികൾ എളുപ്പമാക്കാൻ അതിർത്തി കവാടത്തിൽ പാസ്പോർട്ട് ഡയക്ട്രേറ്റ് നൂതനമായ സംവിധാനങ്ങളും ആവശ്യമായ ജോലിക്കാരെയുമാണ് ഒരുക്കിയിരിക്കുന്നത്. ഇത് തീർഥാടകരുടെ യാത്രനടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.
അറാർ ആരോഗ്യ കാര്യാലയത്തിന് കീഴിലെ പ്രത്യേക സംഘത്തെ തീർഥാടകർക്ക് സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. തീർഥാടകർ കടന്നുപോകുന്ന വഴികളിൽ വേണ്ട സുരക്ഷ, ആരോഗ്യ സേവനങ്ങൾ വിവിധ മേഖല ഗവർണറേറ്റുകളും ഒരുക്കിയിട്ടുണ്ട്. യാത്ര നടപടികൾ പൂർത്തിയാക്കി അൽജൗഫ് മേഖലയിലെ അബൂ അജ്റം മദീനത്തുൽ ഹുജ്ജാജിലെത്തിയ ഇറാഖ് തീർഥാടകരെ പൂക്കൾ നൽകി സ്വീകരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.