ഹജ്ജ് തീർഥാടകർ ഖുർആൻ അച്ചടി കേന്ദ്രം സന്ദർശിച്ചു
text_fieldsജിദ്ദ: ‘ഖാദിമുൽ ഹറമൈൻ’ ഹജ്ജ് പദ്ധതിക്കു കീഴിൽ ഹജ്ജിനെത്തിയ തീർഥാടകർ മദീനയിലെ ഖുർആൻ അച്ചടികേന്ദ്രമായ കിങ് ഫഹദ് സമുച്ചയം സന്ദർശിച്ചു. മതകാര്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ഹജ്ജിനെത്തിയ അതിഥികൾക്ക് ഖുർആെൻറ പരിപാലനത്തിനും അത് അച്ചടിക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾ വിശദീകരിച്ചുകൊടുത്തു. ഖുർആൻ അച്ചടിക്കുന്നതിെൻറ ഘട്ടങ്ങൾ, വിവിധ ഭാഷകളിലേക്ക് അതിെൻറ അർഥങ്ങളുടെ വിവർത്തനം, അവലോകനത്തിെൻറയും സൂക്ഷ്മ പരിശോധനയുടെയും സംവിധാനങ്ങൾ, ഖുർആൻ വിതരണം ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും അത് എത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദീകരണം അവർ ശ്രവിച്ചു. സമുച്ചയം സാക്ഷ്യംവഹിച്ച മഹത്തായ വികസനത്തെയും മാറ്റത്തെയും ഖുർആെൻറ അച്ചടിയിൽ ഉപയോഗിച്ച സാങ്കേതികവിദ്യകളെയും അതിഥികൾ പ്രശംസിച്ചു.
ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിനും ദൈവികഗ്രന്ഥം പരിപാലിക്കുന്നതിനും അത് അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറഞ്ഞു. സന്ദർശനത്തിനൊടുവിൽ അതിഥികൾക്ക് ഖുർആെൻറ പകർപ്പുകളും വിവർത്തനവും നൽകി. ഈ വർഷം 92 രാജ്യങ്ങളിൽനിന്നുള്ള 4,951 തീർഥാടകരാണ് ഇത്തവണ ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതിക്കു കീഴിൽ ഹജ്ജിനെത്തിയിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.