ഹജ്ജ് ഒരുക്കം: വൈദ്യുതിപദ്ധതികൾ പരിശോധിച്ചു
text_fieldsജിദ്ദ: ഹജ്ജ് സീസണിന് തയാറെടുക്കുന്ന പുണ്യസ്ഥലങ്ങളിലെ വൈദ്യുതിപദ്ധതികൾ സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, ഹജ്ജ്-ഉംറ മന്ത്രിയും മക്ക, മശാഇർ റോയൽ കമീഷൻ ആക്ടിങ് സി.ഇ.ഒ ഡോ. തൗഫീഖ് അൽറബിഅ എന്നിവർ സന്ദർശിച്ചു. തീർഥാടകർക്ക് വൈദ്യുതിസേവനം ലഭ്യമാക്കുന്ന പദ്ധതികൾ സന്ദർശിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താൻ ഊർജമന്ത്രി നേരിട്ട് നടത്തുന്ന തുടർച്ചയായ നടപടിയുടെ ഭാഗമാണിത്.
മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. മുഷബിബ് അൽഖഹ്താനി, കദാന കമ്പനി സി.ഇ.ഒ ഹാതിം മുഅ്മിന എന്നിവർ പങ്കെടുത്തു. തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി വൈദ്യുതിപദ്ധതികൾ എത്രയുംവേഗം പൂർത്തിയാക്കാൻ സൽമാൻ രാജാവും കിരീടാവകാശിയും കർശന നിർദേശമാണ് നൽകിയിരിക്കുന്നതെന്ന് ഊർജമന്ത്രി പറഞ്ഞു. സൗദി ഇലക്ട്രിസിറ്റി കമ്പനി മിനായിലും അറഫയിലും തീർഥാടകർക്ക് നൽകുന്ന വൈദ്യുതിസേവനം മെച്ചപ്പെടുത്തുന്നതിന് നടപ്പാക്കിയ നിരവധി സൈറ്റുകൾ മന്ത്രി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.