ഹജ്ജ്: ബുക്കിങ് റദ്ദാക്കാനും തുക മടക്കികിട്ടാനും നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: ഇലക്ട്രോണിക് പോർട്ടലിലൂടെ ഹജ്ജ് ബുക്കിങ് റദ്ദാക്കുന്നതിനും അടച്ച തുക മടക്കി കിട്ടുന്നതിനുമുള്ള നടപടിക്രമങ്ങൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പണമടക്കുന്നതിന് മുമ്പോ ശേഷമോ അനുമതിപത്രം ഇഷ്യു ചെയ്യുന്നതിന് മുമ്പോ പണമടച്ചതിനും അനുമതി പത്രം ഇഷ്യു ചെയ്തതിനും ശേഷമോ ബുക്കിങ് റദ്ദാക്കാനാകും. ബുക്കിങ് റദ്ദാക്കിയ ശേഷം അടച്ച തുക തിരികെ ലഭിക്കുന്ന നടപടികളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
1. പണമടച്ചാലും ഇല്ലെങ്കിലും അനുമതി പത്രം ഇഷ്യു ചെയ്യുന്നതിനു മുമ്പ്ബുക്കിങ് റദ്ദാക്കാനുള്ള നടപടികൾ:
ഹജ്ജ് മന്ത്രാലയം ഇ-പോർട്ടലിലെ ആദ്യപേജിലെ പ്രധാന മെനുവിൽനിന്ന് 'ബുക്കിങ് റദ്ദാക്കൽ' ഐക്കൺ തെരഞ്ഞെടുക്കുക. ബുക്കിങ് നമ്പർ അല്ലെങ്കിൽ ഐ.ഡി നമ്പറും മൊബൈൽ നമ്പറും നൽകുക. മൊബൈലിലേക്ക് അയച്ച പരിശോധന നമ്പർ (വെരിഫിക്കേഷൻ) നൽകുക. ഇതോടെ ബുക്കിങ്ങിെൻറ പൂർണ വിശദാംശങ്ങൾ കാണാം. മുഴുവൻ ബുക്കിങ് റദ്ദാക്കാനോ അല്ലെങ്കിൽ 'ബുക്കിങ് റദ്ദാക്കുക' എന്ന ഐക്കണിൽ നിന്ന് അപേക്ഷകരിലൊരാളെ റദ്ദാക്കാനോ കഴിയും.
2. പണമടച്ച് അനുമതി പത്രവും ഇഷ്യു ചെയ്തതിനു ശേഷം ബുക്കിങ് റദ്ദാക്കുന്നതിനുള്ള നടപടികൾ:
ആദ്യം 'അബ്ശിർ' പ്ലാറ്റ്ഫോം വഴി 'എെൻറ സേവനങ്ങൾ' എന്ന ഐക്കണിൽനിന്ന് ഹജ്ജ് പെർമിറ്റ് റദ്ദാക്കുക. ശേഷം ഹജ്ജ് മന്ത്രാലയം ഇ-പോർട്ടലിലെ ആദ്യപേജിലെ പ്രധാന മെനുവിൽനിന്ന് 'റിസർവേഷൻ റദ്ദാക്കുക' എന്ന ഐക്കൺ തെരഞ്ഞെടുക്കുക. ബുക്കിങ് നമ്പർ അല്ലെങ്കിൽ ഐ.ഡി നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകുക. മൊബൈലിലേക്ക് അയച്ച പരിശോധന നമ്പർ നൽകുക. ബുക്കിങ്ങിെൻറ പൂർണ വിശദാംശങ്ങൾ ദൃശ്യമാകും. 'റിസർവേഷൻ റദ്ദാക്കുക' ഐക്കണിൽ നിന്നും മുഴുവൻ റിസർവേഷൻ റദ്ദാക്കാനോ അല്ലെങ്കിൽ അതിലെ അപേക്ഷകരിൽ ഒരാളെ റദ്ദാക്കാനോ കഴിയും.
3. അപേക്ഷ റദ്ദാക്കിയ ശേഷം അടച്ച തുക തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ:
ഹജ്ജ് മന്ത്രാലയത്തിെൻറ ഇ-പോർട്ടലിലെ ആദ്യ പേജിലെ പ്രധാന മെനുവിൽനിന്ന് 'റിസർവേഷൻ അന്വേഷണം' എന്ന ഐക്കൺ തെരഞ്ഞെടുക്കുക. ബുക്കിങ് നമ്പർ അല്ലെങ്കിൽ ഐ.ഡി നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകുക.
മൊബൈലിലേക്ക് അയച്ച പരിശോധന നമ്പർ നൽകുക. ബുക്കിങ്ങിെൻറ പൂർണ വിശദാംശങ്ങളും തിരികെ ലഭിക്കാനുള്ള തുകയും ദൃശ്യമാകും. 'റിട്ടേൺ' ഐക്കണിൽ അമർത്തുക. 'റീഫണ്ടിനായുള്ള അപേക്ഷ' ഐക്കൺ തെരഞ്ഞെടുക്കുക. ബാങ്ക് അക്കൗണ്ട് ഡാറ്റ നൽകുക. 48 മണിക്കൂറിനുള്ളിൽ തുക അക്കൗണ്ടിലേക്ക് തിരിച്ചെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.