Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ ഹാജിമാർക്ക്​...

ഇന്ത്യൻ ഹാജിമാർക്ക്​ മക്കയിൽ ഉൗഷ്​മള സ്വീകരണം

text_fields
bookmark_border
ഇന്ത്യൻ ഹാജിമാർക്ക്​ മക്കയിൽ ഉൗഷ്​മള സ്വീകരണം
cancel
camera_alt????????????? ??????? ???????? ????? ??????? ?????? ???? ??? ??????? ?????, ????? ????? ?????? ??? ?????????? ???????????? ???????????????
മക്ക: ഹജ്ജിനായി ഇന്ത്യയിൽ നിന്നെത്തിയ ആദ്യ സംഘം തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തിതുടങ്ങി. കഴിഞ്ഞമാസം 24 ന് മദീനയിൽ എത്തിയ 2400 തീർഥാടകരാണ് വൈകിട്ട്​ നാലുമണിയോടെ മക്കയിൽ എത്തിയത്. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ നൂർ റഹ്​മാൻ ശൈഖ്​, ഹജ്ജ് കോൺസൽ ശാഹിദ് ആലം എന്നിവരുടെനേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഭാരവാഹികളും മുത്തവിഫ് പ്രധിനിധികളും വിവിധ മലയാളി പ്രവാസി സംഘടനകളും ചേർന്ന്​ സ്വീകരിച്ചു​. അറബിയിലുള്ള സ്വീകരണ ഗാനങ്ങൾ ആലപിച്ചും   ഈത്തപഴം, റൊട്ടി, ജ്യൂസ്,  മുസല്ല, ഇഹ്റാം വസ്​ത്രങ്ങൾ എന്നിവ വിതരണം ചെയ്​തുമായിരുന്നു​ സ്വീകരണം. ഡൽഹിയിൽനിന്നുള്ള ഹാജിമാരാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. അസീസിയ കാറ്റഗറിയിലുള്ളവർക്ക്​ 191,193,187 നമ്പർ കെട്ടിടങ്ങളിലും ഗ്രീൻ കാറ്റഗറിയിലുള്ളവർക്ക്​ 532 നമ്പർ കെട്ടിടത്തിലുമാണ്​ താമസമൊരുക്കിയിട്ടുള്ളത്​.  അസീസിയ കാറ്റഗറിയിലുള്ളവർക്ക് 24 മണിക്കൂറും ഹറമിലേക്കും തിരിച്ചും ബസ്​ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജിനുശേഷം ജിദ്ദ വഴിയായിരിക്കും ഇവർ മടങ്ങുക. ഹാജിമാർക്ക്​ വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഹജ്ജ് കോൺസൽ ശാഹിദ്​ ആലം ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjgulf newsmalayalam news
News Summary - hajj, saudi arabia gulf news
Next Story