ഹാജിമാര്‍ക്ക് മാതൃരാജ്യത്തുവെച്ച് സൗദി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സംവിധാനം പ്രാബല്യത്തില്‍
text_fieldsജിദ്ദ: ഹജ്ജ് തീര്‍ഥാടകര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാതൃരാജ്യത്തുതന്നെ സൗദി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള പുതിയ സംവിധാനം പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. തീര്‍ഥാടകരുടെ വ്യക്തിവിവരങ്ങള്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, കണ്ണ്, വിരലടയാളം തുടങ്ങിയ ജൈവഅടയാളങ്ങള്‍ അടങ്ങിയ ഫോട്ടോ എന്നിവ വിദേശത്തുനിന്ന് എടുത്ത് സൗദിയില്‍ വന്നിറങ്ങുമ്പോഴുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് പുതിയ സംവിധാനം. മലേഷ്യയില്‍ നിന്നുള്ള ഏതാനും തീര്‍ഥാടകര്‍ ഇത്തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാവിലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയതായി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ അറിയിച്ചു.
സൗദി വിഷന്‍ 2030െൻറ ഭാഗമായി തീര്‍ഥാടകരുടെ യാത്രാനടപടികള്‍ ലളിതമാക്കുന്ന പദ്ധതിയാണ് ഇതിലൂടെ യാഥാര്‍ഥ്യമാവുന്നതെന്നും ജവാസാത്ത് മേധാവി കൂട്ടിച്ചേര്‍ത്തു. മലേഷ്യയില്‍ നിന്ന് ഞായറാഴ്ച രാവിലെ ജിദ്ദയിലിറങ്ങിയ നാസ് എയറിെൻറ 6042 വിമാനത്തിലെത്തിയ യാത്രക്കാര്‍ക്കാണ് ഈ സേവനം ലഭിച്ചത്. ഇത്തരത്തില്‍ സൗദിയിലെത്തുന്നു യാത്രക്കാരുടെ പാസ്പോര്‍ട്ടും വ്യക്തിവിവരങ്ങളും ഒത്തുനോക്കുന്ന നടപടി മാത്രമാണ് ഇവിടെ നടക്കുക. യാത്രക്കാര്‍ക്ക് വേഗത്തില്‍ പുറത്തിറങ്ങാമെന്നതാണ് ഈ സംവിധാനത്തിെൻറ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.