ഹാജിമാരെ സഹായിക്കാൻ തനിമ ഹെൽപ് ലൈൻ സംവിധാനം
text_fieldsമക്ക: ഹാജിമാർക്ക് മുഴുസമയം ലഭ്യമാവുന്ന ഹെൽപ് ലൈൻ സംവിധാനം ഒരുക്കിയതായി തനിമ ഹജ്ജ് വളണ്ടിയർ കമ്മിറ്റി അറിയിച്ചു. 0509162247, 0508427133 എന്നീ നമ്പറുകളിൽ 24 മണിക്കൂറും ഹാജിമാർക്ക് ബന്ധപ്പെടാവുന്നതാണ്. ഉറുദു സംസാരിക്കുന്ന ഹാജിമാർക്കായി പ്രത്യേക വിങ് രൂപവത്കരിച്ചു. ഹജ്ജ് ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും തനിമ ഹജ്ജ് വളണ്ടിയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അലി അക്ബർ പട്ടാമ്പി, നജീബ് ഇല്ലിക്കുത്ത്, നിഷാൻ പുനലൂർ, ഫാറൂഖ് മരിക്കാർ, ഫഹീം, സയീദ് എന്നിവർ പറഞ്ഞു.
തനിമക്കു കിഴിൽ ഹജ്ജ് സേവനം നടത്തുന്ന പുരുഷൻമാരും വിദ്യാർഥികളും സ്ത്രീകളുമടക്കമുള്ള വളണ്ടിയർമാരാണ് ജോലി സമയത്തിന് ശേഷം സമയം ക്രമീകരിച്ചു ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുന്നത്. അസീസിയ ഏരിയ, ഹറം ഏരിയ എന്നിവ പ്രത്യേകം വേർതിരിച്ചു കോ ഒാർഡിനേറ്റർമാരെ നിശ്ചയിച്ചാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത് എന്ന് സംഘടന അറിയിച്ചു. അസീസിയയിലെ മഹത്തതുൽ ബാങ്കിലും , ഹറമിലും , അജ്‌യാദ് ബസ് സ്റ്റേഷനിലും , മഹബസ് ജിനിലുമാണ് പ്രധാന പ്രവർത്തന മേഖലകൾ. ഹാജിമാർക്ക് വഴി കാണിച്ചും ഭക്ഷണ വിതരണം നടത്തിയും , രോഗികളായ ഹാജിമാരെ ശുശ്രൂഷിച്ചും, ഉംറ ചെയ്യാൻ പ്രയാസമുള്ള ഹാജിമാരെ സഹായിച്ചും , വീൽ ചെയർ വിതരണം നടത്തിയുമാണ് ഹാജിമാർക്ക് സേവനം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.