മദീനയിൽ 31 ഹാജിമാർക്ക് ഹൃദയ ശസ്ത്രക്രിയ
text_fieldsജിദ്ദ: മദീനയിലെ ഹൃദയചികിൽസാ കേന്ദ്രത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 ഹാജിമാർക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയാതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിൽ ഒരാൾക്ക് ഹൃദയം തുറന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ഹൃദയസംബന്ധമായ അസുഖവുമായെത്തിയ 220 രോഗികൾക്ക് ഇൗ ആശുപത്രിയിൽ ചികിൽസ നൽകി. പുണ്യഭൂമിയിലെത്തുന്ന ഹാജിമാർക്ക് വിദഗ്ധ ചികിൽസ ഉറപ്പാക്കി ഹജ്ജ് കർമം നിർവഹിക്കാൻ ഹാജിമാരെ പ്രാപ്തരാക്കാൻ സൗദി സർക്കാർ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്.
മക്കയിൽ ത്വവാഫിനിടെ ഹൃദയാഘാതം വന്ന ഇറാനിൽ നിന്നുള്ള തീർഥാടകന് മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി ഡയറക്ടർ ഡോ.നജീബ് ജഹ അറിയിച്ചു. ഹജ്ജ് സീസണിൽ ഹൃദയശസ്ത്രക്രിയ വർധിച്ചതായും റെക്കോർഡ് വേഗത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.