ഹജ്ജിന് അവസാന വട്ട ഒരുക്കം; മക്ക മഹാസംഗമത്തിെൻറ ദിനങ്ങളിലേക്ക്
text_fieldsജിദ്ദ: 20 ലക്ഷത്തിലേറെ തീർഥാടകർ പെങ്കടുക്കുന്ന ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മക്കയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 15 ലക്ഷത്തോളം ഹാജിമാർ ഇതിനകം മക്കയിൽ എത്തിക്കഴിഞ്ഞു. ദുൽഹജ്ജിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ നടന്ന ജുമുഅ നമസ്കാരത്തിൽ പെങ്കടുക്കാൻ വ്യാഴാഴ്ച രാത്രി തന്നെ ഹാജിമാർ താമസകേന്ദ്രങ്ങളിൽ നിന്ന് മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടു തുടങ്ങിയിരുന്നു. പൊതുവെ ഇരുണ്ട കാലാവസ്ഥയാണെങ്കിലും കടുത്ത ചൂട് അനുഭവിച്ചുകൊണ്ട് ഹറം പരിസരങ്ങളിൽ വിശ്വാസികൾ പ്രാർഥനയിൽ പങ്കുകൊണ്ടു.
രാജ്യത്തെ വിവിധ സേനകൾ തീർഥാടകരെ സഹായിക്കാനും അവർക്ക് സുരക്ഷയൊരുക്കാനും രംഗത്തിറങ്ങി. ഹജ്ജ് ക്രമീകരണങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും റിഹേഴ്സൽ കൂടിയായിരുന്നു ഇന്നലത്തെ ജുമുഅ പ്രാർഥനക്ക് വേണ്ടിയുള്ള നടപടികൾ. കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം ഇന്നെത്തും. സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴി എത്തിയ ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കി. ശനിയാഴ്ചയോടെ ഹാജിമാർ മക്കയിലെത്തും.
ഇനിയെല്ലാവരും ഹജ്ജ് കർമങ്ങൾക്കുള്ള മുന്നൊരുക്കങ്ങളിലേക്ക് നീങ്ങുകയാണ്. ഹാജിമാർ നിരന്തരം ഉംറ നിർവഹിക്കുന്നതും എല്ലാവരും എല്ലാ നമസ്കാരങ്ങൾക്കും ഹറമിലേക്ക് വരുന്നതും നിരുൽസാഹപ്പെടുത്തുന്ന അറിയിപ്പുകൾ അടുത്ത ദിവസം തന്നെ ഉണ്ടാവും. ചൊവ്വാഴ്ച രാത്രിയോടെ ഹാജിമാർ മിനായിലേക്ക് പുറപ്പെടും. വ്യാഴാഴ്ചയാണ് അറഫാ സംഗമം. ബുധനാഴ്ച എല്ലാവരും ഒരുമിച്ച് മിനായിലേക്ക് പുറപ്പെടുേമ്പാഴുള്ള തിരക്ക് ഒഴിവാക്കാനാണ് ചൊവ്വാഴ്ച തന്നെ പുറപ്പെടുന്നത്. മിനായിലെ തമ്പുകളിൽ അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.
വിവിധ രാജ്യങ്ങളുടെ ഹജ്ജ് മിഷൻ ഒാഫീസുകൾ അടുത്ത ദിവസങ്ങളിൽ മിനായിൽ സജീവമാവും. ഇത്തവണ ഹജ്ജ് കർമങ്ങൾ നടക്കുന്ന ദിനങ്ങളിൽ 45 ഡിഗ്രി വരെ ചൂട് ഉണ്ടാവുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. അതിതാപം മൂലമുണ്ടാവുന്ന അടിയന്തരസാഹചര്യങ്ങളെ നേരിടാൻ അധികൃതർ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. മുൻ വർഷങ്ങളെക്കാൾ മികച്ച ആതുര സേവന വിഭാഗവും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും വൻ സന്നാഹമാണ് ഒരുക്കുന്നത്. ഇതിെൻറ ഭാഗമായി ആയിരക്കണക്കിന് സൈനികർ പെങ്കടുത്ത പരേഡ് ബുധനാഴ്ച മക്കയിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.