Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകരെ കാത്ത്​...

തീർഥാടകരെ കാത്ത്​ കൂടാരനഗരം;  17 ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യഭൂമിയിൽ 

text_fields
bookmark_border
തീർഥാടകരെ കാത്ത്​ കൂടാരനഗരം;  17 ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യഭൂമിയിൽ 
cancel
camera_alt???????? ???????

മക്ക: ഭൂഖണ്ഡങ്ങൾ കടന്നു വന്ന തീർഥാടകലക്ഷങ്ങളെ എല്ലാ വൈജാത്യങ്ങളും മായ്​ച്ച്​ ഒരു സമൂഹമായി ഉൾകൊള്ളാൻ മിനായിലെ കൂടാരനഗരി ഒരുങ്ങി.  മക്കയുടെ ചുറ്റുവട്ടങ്ങളിൽ താമസിക്കുന്ന ഹാജിമാർ ഒരു രാവു ​ കൂടി പിന്നിടുന്നതോടെ  മിനായിലേക്ക്​ പോവാനുള്ള തിരക്കിലാവും. ബുധനാഴ്​ചയാണ്​ മിനായാത്രയെങ്കിലും തിരക്ക്​ ഒഴിവാക്കാൻ ചൊവ്വാഴ്​ച രാത്രിയോടെ ഭൂരിഭാഗം ഹാജിമാരും തമ്പുനഗരിയിലേക്ക്​ പുറപ്പെടും. ഇന്ത്യൻ ഹാജിമാരുടെ മിനായാത്ര ബുധനാഴ്​ച പ്രഭാതത്തിന്​ മു​െമ്പ പൂർത്തിയാവുമെന്ന്​ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ പറഞ്ഞു.  

17 ലക്ഷത്തോളം വിദേശ ഹാജിമാർ മക്കയിലെത്തിക്കഴിഞ്ഞു. ഒാഗസ്​റ്റ്​ 29 വരെ വിദേശാജിമാർ വന്നുകൊണ്ടിരിക്കും.  രണ്ടര ലക്ഷത്തോളം വരുന്ന ആഭ്യന്തര തീർഥാടകർ അടുത്ത ദിവസങ്ങളിൽ പുണ്യഭൂമിയുടെ കവാടം കടന്നു വരും. 20 ലക്ഷത്തിലധികം പേർ ഇത്തവണ ഹജ്ജ്​ നിർവഹിക്കുമെന്നാണ്​ സൗദി അധികൃതരുടെ കണക്ക്​. 
മക്കയിൽ നിന്ന്​ അഞ്ചു കിലോമീറ്റർ അകലെ മിനായിൽ ഒരു ലക്ഷത്തിൽ പരം തമ്പുകളാണ്​ സജ്ജമാക്കിയത്​. ആറ്​ കിലോമീറ്റർ ചുറ്റളവിലാണ്​ തമ്പ്​ നഗരി. അറ്റകുറ്റപ്പണികൾ ഏതാണ്ട്​ പൂർത്തിയായി. ശീതീകരിച്ച തമ്പുകളിൽ പരമാവധി കുറ്റമറ്റ സേവനം നൽകാൻ ഹജ്ജ്​ സേവന മേഖലയിലുള്ള കമ്പനികൾ ജാഗ്രതയിലാണ്​. പരാതി വന്നാൽ കമ്പനികൾക്ക്​ ഹജ്ജ്​ മന്ത്രാലയത്തി​​​െൻറ  നടപടികൾ നേരിടേണ്ടി വരും. തീപിടിക്കാത്തതാണ്​ തമ്പുകൾ. ഭക്ഷണമുൾപെടെ ഹാജിമാർക്കാവശ്യമായ എല്ലാ അടിസ്​ഥാന സൗകര്യങ്ങളും  ഇവിടെ ഒരുക്കും. അതത്​ രാജ്യങ്ങളുടെ ഹജ്ജ്​ മിഷൻ ഒാഫീസുകളും തമ്പ്​ നഗരിയിലുണ്ടാവും. കല്ലേറ്​ കർമം നിർവഹിക്കേണ്ട ജംറാത്തിന്​ അടുത്താണ്​ ഇന്ത്യൻ ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ. ഹജ്ജ്​ കർമങ്ങൾ തുടങ്ങാനായതോടെ രാജ്യത്തി​​​െൻറ സുരക്ഷാ സംവിധാനങ്ങൾ മിനായിലേക്ക്​ കേന്ദ്രീകരിച്ചു തുടങ്ങി. രക്ഷാപ്രവർത്തനത്തിന്​ സിവിൽ ഡിഫൻസ്​ വിദഗ്​ധ പരിശീലനം ലഭിച്ച 17000 പേരെയാണ്​ നിയോഗിച്ചത്​. ഞായറാഴ്​ച സിവിൽ ഡിഫൻസി​​​െൻറ മോക്​ഡ്രിൽ മിനായിൽ നടന്നു.

 രാജ്യത്തെ 20^ൽ പരം സേനാ വിഭാഗങ്ങൾ ഹാജിമാരുടെ സേവനത്തിനും സുരക്ഷക്കുമായി നിയോഗിച്ചിട്ടുണ്ട്​. 16 ​ഹെലികോപ്​ടറുകൾ മുഴുസമയം ആകാശ നിരീക്ഷണത്തിനുണ്ട്​്​.  ഒരു ലക്ഷത്തിൽ പരം സർക്കാർ ജീവനക്കാരാണ്​ ഹജ്ജ്​ നടപടികളുടെ വിജയത്തിന്​ വേണ്ടി രാപകൽ ഒരുപോലെ സേവനത്തിലുള്ളത്​. എത്ര ഗുരുതരമായ രോഗാവസ്​ഥയിലുള്ള ഹാജിമാരെയും അറഫാസംഗമത്തിൽ പ​െങ്കടുപ്പിക്കാൻ സൗദി ആരോഗ്യവകുപ്പി​​​െൻറ നേതൃത്വത്തിൽ എല്ലാ സംവിധാനങ്ങളുമൊരുക്കിയതായി അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തിക്കഴിഞ്ഞു. മക്കയിൽ തിരക്ക്​  വർധിച്ചതോടെ  ഹാജിമാർ പരമാവധി താമസകേന്ദ്രങ്ങൾക്കടുത്ത്​ ആരാധന നിർവഹിക്കാൻ അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്​. കടുത്ത ചൂടാണ്​ മക്കയിൽ. ഹജ്ജ്​ ദിനങ്ങളിൽ 45 ഡിഗ്രി വരെ താപനില ഉയരുമെന്നാണ്​ കാലാവസ്​ഥാ വിഭാഗം അറിയിച്ചത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf newsmalayalam news
News Summary - hajj-saudi-gulf news
Next Story