Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുരക്ഷ ആഹ്വാനവുമായി...

സുരക്ഷ ആഹ്വാനവുമായി അറഫ ഖുതുബ: തീവ്രവാദത്തിനും വിഭാഗീയതക്കും ഇസ്​ലാമില്‍ സ്ഥാനമില്ല -ശൈഖ് സഅദ് അശ്ശസ്​രി

text_fields
bookmark_border
സുരക്ഷ ആഹ്വാനവുമായി അറഫ ഖുതുബ: തീവ്രവാദത്തിനും വിഭാഗീയതക്കും ഇസ്​ലാമില്‍ സ്ഥാനമില്ല -ശൈഖ് സഅദ് അശ്ശസ്​രി
cancel
camera_alt??? ?????????? ????? ????????? ?????????

അറഫ: വിശ്വാസ,ചിന്ത,രാഷ്​ട്രീയപരമായ സുരക്ഷ ഇസ്​ലാമിക ശരീഅത്തി​​െൻറ താല്‍പര്യമാണെന്ന്​ ഹജ്ജി​​െൻറ സുപ്രധാന ചടങ്ങായ അറഫ പ്രസംഗത്തില്‍ ശൈഖ് സഅദ് ബിന്‍ നാസിര്‍ അശ്ശസ്​രി. തീവ്രവാദത്തിനും വിഭാഗീയതക്കും ഛിദ്രതക്കും ഇസ്​ലാമില്‍ സ്ഥാനമില്ല . മക്ക, മദീന പുണ്യനഗരങ്ങളുടെ സുരക്ഷ പോലെ സുപ്രധാനമാണ് മസ്ജിദുല്‍ അഖ്സയുടെ സുരക്ഷയും. ഫലസ്തീനികളുടെ അവകാശ സംരക്ഷണത്തിന് മുസ്​ലിംലോകം പരിശ്രമിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശരീഅത്തി​​െൻറ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് സൗദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട്  മേധാവിയുമായ ശൈഖ് സഅദ് ബിന്‍ നാസിര്‍ അശ്ശസ്​രി അറഫ പ്രസംഗം ആരംഭിച്ചത്. പണ്ഡിതന്മാര്‍ ഖുര്‍ആനിന്​ അനുസരിച്ച് സമൂഹത്തെ വാര്‍ത്തെടുക്കണം. വിദ്യാഭ്യാസ ശിക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മാതാപിതാക്കളും തങ്ങളുടെ ബാധ്യത നിറവേ​റ്റേണ്ടേതുണ്ട്​.

മാധ്യമ രംഗത്തുള്ളവര്‍ നന്മയും ഉത്തമഗുണങ്ങളും പ്രചരിപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്. സമൂഹത്തിലെ സമ്പന്നര്‍ തങ്ങളുടെ സമ്പത്ത് മനുഷ്യന് ഉപകാരപ്രദമായ മേഖലയില്‍ വിനിയോഗിക്കണം. പവിത്ര പ്രദേശങ്ങളുടെ സുരക്ഷക്ക് ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ മക്കയില്‍ പ്രശ്നം സൃഷ്​ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ രാഷ്​​്ട്രീയ താല്‍പര്യങ്ങള്‍ക്കോ വിഭാഗീയ ചിന്തകള്‍ക്കോ ഹജ്ജില്‍ സ്ഥാനമില്ല. അന്ധകാര യുഗത്തിലെ അനിസ്​ലാമിക ചിഹ്നങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്ന പ്രഖ്യാപനം കൂടിയായിരുന്നു പ്രവാചക​​െൻറ അറഫ പ്രസംഗമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.അല്ലാഹു ഏറ്റവും കൂടുതല്‍ ജനങ്ങളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന അറഫ ദിനത്തി​​െൻറ പ്രാധാന്യവും ശ്രേഷ്ഠതയും അറിഞ്ഞ് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ സമയം ചെലവഴിക്കാന്‍ ശൈഖ് സഅദ് ഹാജിമാരെ ഉണര്‍ത്തി. സ്വന്തത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം തങ്ങള്‍ക്ക് ഉപകാരം ചെയ്തവരെയും ഹാജിമാര്‍ പ്രാര്‍ഥനയില്‍ ഓര്‍ക്കണം. സൗദി ഭരണകൂടം തീര്‍ഥാടകര്‍ക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളും ഇതി​​െൻറ ഭാഗമാണെന്നതിനാല്‍ ഭരണാധികാരികളെക്കൂടി പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം  ഓര്‍മിപ്പിച്ചു.

സല്‍മാന്‍ രാജാവിന്‍െറ പ്രത്യേക നിര്‍ദേപ്രകാരമാണ് ശൈഖ് സഅദ് ബിന്‍ നാസിര്‍ അശ്ശസ്​രി ഈ വര്‍ഷം അറഫ പ്രസംഗം നിര്‍വഹിച്ചത്. മക്ക മേഖല ഗവര്‍ണറും സൗദി ഹജ്ജ് സെന്‍ട്രല്‍ കമ്മിറ്റി മേധാവിയുമായ അമീര്‍ ഖാലിദ് അല്‍ഫൈസലും സൗദി ഗ്രാൻഡ്​ മുഫ്തി ശൈഖ് അബ്​ദുല്‍ അസീസ് ആല്‍ശൈഖും മറ്റു പ്രമുഖരും അറഫ അതിര്‍ത്തിയിലെ നമിറ പള്ളിയില്‍ തീര്‍ഥാടകരുടെ മൂന്‍നിരയിലുണ്ടായിരുന്നു. 1,10,000 ചതുരശ്ര മീറ്റര്‍ വിസ്​തീര്‍ണമുള്ള നമിറ പള്ളിയും 8,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പരിസരപ്രദേശവും നിറഞ്ഞ് കവിഞ്ഞതിനാല്‍ തീര്‍ഥാടകരില്‍ ഭൂരിഭാഗവും പള്ളിക്ക് പുറത്താണ് അറഫാ ദിനം ചെലവഴിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf newsmalayalam news
News Summary - hajj-saudi-gulf news
Next Story