തമ്പുകളിൽ വിരഹത്തിെൻറ നോവ്
text_fieldsമിന: ഹജ്ജിെൻറ പ്രധാന കർമഭൂമിയായ അറഫയിൽ നിന്ന് തീർഥാടക ലക്ഷങ്ങൾ മടങ്ങിയത് ഏറെ ചാരിതാർഥ്യത്തോടെയായിരുന്നു. മുസ്ദലിഫയിലെ തെരുവിൽ അന്തിയുറങ്ങി വെള്ളിയാഴ്ച പുലരിയിൽ മിനായിലെത്തി തമ്പുകളിൽ താമസം പുനഃരാരംഭിച്ചതോടെ സാഹോദര്യത്തിെൻറ ഇഴയടുപ്പം കൂടി. ഇനി വിശുദ്ധതാഴ്വരകളോടും മക്കയോടും വിടപറയുന്നതിെൻറ വിരഹത്തിലാണ് തീർഥാടകർ. ത്യാഗവും സഹനവും ഏറെയുണ്ടായിരുന്നെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം സാക്ഷാത്കരിച്ചതിെൻറ സായൂജ്യമാണ് വിശ്വാസികൾക്ക്.
മിനായിലെ തമ്പുകളിൽ വിരഹത്തിെൻറ വിതുമ്പലും അടക്കംപറഞ്ഞുള്ള പ്രാർഥനകളുമാണ് അവസാന നിമിഷങ്ങളിൽ. പുതിയ മനുഷ്യനായി ജീവിക്കാനുള്ള ചിന്തകളുമായാണ് തീർഥാടകർ കർമങ്ങളോട് വിട പറയുന്നത്. മിനായിലെ ജീവിതമാണ് ഹജ്ജിെൻറ ഒാർമകളിൽ നിറഞ്ഞു നിൽക്കുക. അഞ്ചു ദിവസത്തോളം കൂടാരങ്ങളിൽ പ്രാർഥിച്ചും വിശ്രമിച്ചും വിട പറയുേമ്പാൾ ഇൗ താഴ്വാരം സമ്മാനിച്ച ഹൃദ്യമായ നിമിഷങ്ങൾ ഒാർമകളിൽ സൂക്ഷിക്കുകയാണ് തീർഥാടകൻ. പൊള്ളുന്ന പകലുകളായിരുന്നെങ്കിലും രാവുകൾക്കും പുലരികൾക്കും മധുരമേറെയായിരുന്നു ഇവിടെ. കുലീനമായ സൗഹൃദങ്ങളുടെ പറുദീസയായിരുന്നു പലർക്കുമീ കൂടാര നഗരം.
അതിർത്തികളില്ലാത്ത സ്നേഹവും സഹകരണവും ഹൃദയമറിഞ്ഞുള്ള പെരുമാറ്റവും മാത്രം സമ്മാനിച്ച ദിവസങ്ങൾ. നല്ല മനുഷ്യനാവുക എന്നതാണ് മറ്റെന്തിനേക്കാളുമുപരിയെന്ന തിരിച്ചറിവോടെയാണ് അവർ മിനായോട് വിടപറയുന്നത്. രോഗങ്ങളും അവശതകളും ഏറെയുള്ളവരെ കൂട്ടത്തിൽ കാണാമായിരുന്നു. അവരെ സഹായിക്കാനും ചികിൽസിക്കാനും മത്സരിച്ചോടുന്ന സന്നദ്ധ പ്രവർത്തകരെ തീർഥാടകർ ഒരിക്കലും മറക്കില്ല. ഹാജിമാർ മക്കയിൽ വന്നിറങ്ങിയ ദിനം മുതൽ ഒാരോ സന്നദ്ധ പ്രവർത്തകനും ഒാട്ടത്തലാണ്. തെൻറ സേവനക്കൈകൾ സ്നേഹത്തോടെ തീർഥാകെന പുണരാനുള്ള തിടുക്കവുമായി. അക്കൂട്ടത്തിൽ മലയാളികളെ പ്രത്യേകം കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.